Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AlQaeda

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ അൽ ഖ്വയ്ദയുടെ ഉപസംഘടനയെന്ന് റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം 15 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ഡ​ൽ​ഹി ചെ​ങ്കോ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഖ്വ​യ്ദ​യു​ടെ ഉ​പ​സം​ഘ​ട​ന​യെ​ന്ന് റി​പ്പോ​ർ​ട്ട്.

ഐ​ക്യ​രാഷ്‌ട്ര സം​ഘ​ട​ന​യു​ടെ സു​ര​ക്ഷാ​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ൽ ഖ്വ​യ്ദ​യു​ടെ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ (എ​ക്യു​ഐ​എ​സ്) സം​ഘ​ട​ന അ​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് ഈ ​ആ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

തെ​ക്കുകി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ​ജീ​വ​മാ​യ സം​ഘ​ട​ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

കൂ​ടാ​തെ രാ​സ-​ജൈ​വ ആ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​നാ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​താ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. 2025 ന​വം​ബ​ർ പ​ത്തി​നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ ചെ​ങ്കോ​ട്ട ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്.

സ്‌​ഫോ​ട​ക​വ​സ്തു നി​റ​ച്ച കാ​ർ റെ​ഡ് ഫോ​ർ​ട്ടി​ന് സ​മീ​പം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up