x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ശ​ങ്ക​ർ മു​ര​ളി​ക്കും മു​ഹ​മ്മ​ദ് ബാ​സി​ലി​നും പാ​രി​തോ​ഷി​കം

വെബ്ഡെസ്ക്
Published: August 14, 2026 02:39 AM IST | Updated: August 14, 2026 02:39 AM IST

മു​​​ഹ​​​മ്മ​​​ദ് ബാ​​​സി​​​ൽ, ശ്രീ​​​ശ​​​ങ്ക​​​ർ മു​​​ര​​​ളി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ മ​​​ല​​​യാ​​​ളി കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​രം.

ലോം​​​ഗ് ജം​​​പി​​​ൽ വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി​​​യ ശ്രീ​​​ശ​​​ങ്ക​​​ർ മു​​​ര​​​ളി​​​ക്കും പാ​​​ര അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ൽ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 100 മീ​​​റ്റ​​​റി​​​ൽ വെ​​​ള്ളി നേ​​​ടി​​​യ മു​​​ഹ​​​മ്മ​​​ദ് ബാ​​​സി​​​ലി​​​നും 20 ല​​​ക്ഷം രൂ​​​പ വീ​​​തം പാ​​​രി​​​തോ​​​ഷി​​​കം ന​​​ൽ​​​കാ​​​ൻ വ്യാ​​​ഴാ​​​ഴ്ച ചേ​​​ർ​​​ന്ന ക്യാ​​​ബി​​​ന​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

12 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ ലോ​​​ക ചെ​​​സ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ചാ​​​മ്പ്യ​​​നാ​​​യ ദി​​​വി ബി​​​ജേ​​​ഷി​​​നും അ​​​ണ്ട​​​ർ 23 ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് മി​​​ക്‌​​​സ​​​ഡ് റി​​​ലേ​​​യി​​​ൽ സ്വ​​​ർ​​​ണം നേ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലെ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന സാ​​​ന്ദ്ര മോ​​​ൾ സാ​​​ബു​​​വി​​​നും 20 ല​​​ക്ഷം രൂ​​​പ വീ​​​തം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് കാ​​​യി​​​ക യു​​​വ​​​ജ​​​ന​​​കാ​​​ര്യ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പ് മ​​​ന്ത്രി ഒ.ജെ. ജ​​​നീ​​​ഷ് അ​​​റി​​​യി​​​ച്ചു.

Tags : Awards MuhammadBasil SreeshankarMurali Sports CommonwealthGames

Recent News

Corehub Up