മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗങ്ങൾ ആഹ്ളാദം പങ്കിടുന്നു.
ഡബ്ലിൻ (അയർലൻഡ്): ലീഡ്സിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. നിശ്ചിത സമയത്ത് ഇരു ടീമും ഒരു ഗോള്‍ വീതം നേടി സമനില പാലിച്ചു.
മത്സരത്തിന്റ 16-ാം മിനിറ്റിൽ ജോഷ്വ സിർക്കീ മാഞ്ചസ്റ്ററിനായി സ്കോർ ചെയ്തു.29-ാം മിനിറ്റിൽ ബ്രണ്ടൻ ആരോണ്‍സണ്‍ ലീഡ്സിന് സമനില സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമിനും സ്കോർ ചെയ്യാൻ സാധിക്കതെ വന്നതോടെ ഷൂട്ടൗട്ടിൽ വിധി നിർണയിച്ചു. 5-4ന് ഷൂട്ടൗട്ടിൽ മാഞ്ചസറ്റർ യുണൈറ്റഡ് ജയം നേടി.
Tags : ManchesterUnited Win Sports Leeds Shootout