National
ലക്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ലോണി ബോർഡർ സ്വദേശിയായ സിറാജ് (25) ആണ് ഗാസിയാബാദ് പോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ സേവാധാം-തീലാമോഡ് റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വന്ന സിറാജ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പോലീസ് കൈകാണിച്ചെങ്കിലും ഇയാൾ സ്കൂട്ടർ നിർത്താതെ പോവുകയും കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് പോലീസിനു നേരെ വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് പോലീസ് തിരിച്ചു വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ വലതുകാലിനു പരുക്കേറ്റ പ്രതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് തോക്കും ആയുധങ്ങളും പിടിച്ചെടുത്തെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.
International
ബുഡാപെസ്റ്റ്: തുടർച്ചയായ രണ്ടാം തവണയും യുവേഫ ചാന്പ്യൻസ് ലീഗ് (യുസിഎല്) കിരീടം നേടി ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 4 - 3നാണ് പിഎസ്ജി വിജയിച്ചത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ ഗോളിലൂടെ ആർസനൽ മുന്നിലെത്തിയപ്പോള്, രണ്ടാം പകുതിയിൽ 64-ാം മിനിറ്റിലെ പെനാല്റ്റി ഗോളിലൂടെ ഉസ്മാൻ ഡെംബലെ പിഎസ്ജിയുടെ മറുപടി നൽകുകയായിരുന്നു.
രണ്ടാം പകുതിയിലും സമനില പൊളിക്കാൻ ഇരു ടീമുകൾക്കും സാധിക്കാതിരുന്നതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കു കടന്നത്. അവിടെയും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. റയൽ മഡ്രിഡിനു ശേഷം തുടർച്ചയായി യുസിഎല് വിജയിക്കുന്ന ടീമെന്ന നേട്ടവും പിഎസ്ജിക്കു സ്വന്തം.
Sports
ഹൊബാർട്ട്: എഫ്ഐഎച്ച് പ്രോ ലീഗ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് പരാജയം. പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ച മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 5-4നാണ് പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് തുല്ല്യത പാലിച്ചു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.
15-ാം മിനിറ്റിൽ അമിത് രോഹിതദാസും 43-ാം മിനിറ്റിൽ ജുഗ്രജ് സിംഗും നേടിയ ഗോളിലൂടെ ഇന്ത്യ 2-0ന് ലീഡ് നേടിയിരുന്നു. 47, 56 മിനിറ്റുകളിൽ ജോയൽ റിന്റല ഇരട്ട ഗോൾ നേടി ഓസ്ട്രേലിയയെ മത്സരത്തിൽ ഒപ്പമെത്തിച്ചതോടെ ഇന്ത്യൻ പ്രതീക്ഷ പൊലിഞ്ഞു.24ന് സ്പെയിനുമായി ഇതേ വേദിയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Sports
ലണ്ടന്: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളില് ക്വാര്ട്ടറില് മാരത്തണ് പെനാല്റ്റി ഷൗട്ടൗട്ടിനൊടുവില് ക്രിസ്റ്റല് പാലസിന് എതിരേ ആഴ്സണലിനു 8-7ന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമും 1-1 സമനിലയില് മത്സരം അവസാനിപ്പിച്ചു.
തുടര്ന്ന് അരങ്ങേറിയ ഷൗട്ടൗട്ടിലെ ആദ്യ അഞ്ച് പെനാല്റ്റിയിലും (5-5) സമനിലപൂട്ട് പൊളിക്കാനായില്ല. ഷൂട്ടൗട്ട് സഡന്-ഡെത്തിലേക്കു കടന്നപ്പോള് എട്ടാം കിക്കില് ഫലമെത്തി.
ക്രിസ്റ്റല് പാലസിന്റെ എട്ടാം കിക്കെടുത്ത മാക്സന്സ് ലാക്രോയിക്സിന്റെ ഷോട്ട് ആഴ്സണല് ഗോള് കീപ്പര് കേപ അരിസബലാഗ തടഞ്ഞു; സെമിയിലേക്കു മുന്നേറിയ ഗണ്ണേഴ്സിന്റെ വിജയാഹ്ലാദം.
80-ാം മിനിറ്റില് സെല്ഫ് ഗോളിലൂടെ ആഴ്സണല് ലീഡ് നേടിയിരുന്നു. സ്റ്റോപ്പേജ് ടൈമില് (90+5) ക്രിസ്റ്റല് പാലസ് 1-1ന് ഒപ്പമെത്തി.
Sports
ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ നാലും തടുത്ത റഷ്യൻ ഗോൾകീപ്പർ മാറ്റ്വി സഫോനോവിന്റെ ഹീറോയിസത്തിൽ 2025 ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം ഉയർത്തി പാരീസ് സെന്റ് ജർമെയ്ൻ.
1-1 സമനിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ പിഎസ്ജി 2-1ന് ഫ്ലെമെംഗോയെ പരാജയപ്പെടുത്തുകയായിരുന്നു.ഖത്തറിലെ അൽ-റയ്യാൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
2025 കലണ്ടർ വർഷം ആറ് ട്രോഫികളുമായി അവസാനിപ്പിച്ച ലൂയിസ് എൻറിക്വയുടെ ടീം ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായി മാറി. ട്രോഫി ഡെസ് ചാന്പ്യൻസ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിങ്ങനെയാണ് ആറ് കിരീട നേട്ടം.
ക്വിച്ച ക്വാററ്റ്സ്ഖേലിയയും ജോർജീഞ്ഞോയും ഇരു ടീമിനുമായി ഓരോ ഗോൾ നേടിയതോടെ മത്സരം നിശ്ചിത സമയത്ത് 1-1 സമനിലയിൽ അവസാനിച്ചു.
ഇതോടെ മത്സരം അരമണിക്കൂർ അധിക സമയത്തേക്കു നീണ്ടു. തുല്ല്യത തുടർന്നതോടെ പെനാൽറ്റിയിലൂടെ വിജയിയെ നിർണയിക്കുകയായിരുന്നു.
Sports
ഹിസോര്: സെന്ട്രല് ഏഷ്യന് ഫുട്ബോള് അസോസിയേഷന് (കാഫ) നേഷന്സ് കപ്പില് ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്റ്റി ഷൂട്ടൗട്ടില് 3-2ന് കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പിടിച്ചതോടെ മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. 55-ാം മിനിറ്റില് ജമീല് അല് യഹ്മദി നേടിയ ഗോളിലൂടെ ഒമാന് മുന്നിലെത്തി. പിന്നീട് ഇന്ത്യ നടത്തിയത് തിരിച്ചടിക്കാനുള്ള ശ്രമങ്ങളായിരുന്നു.
80-ാം മിനിറ്റില് ഇന്ത്യ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയത്. പിന്നീട് അധിക സമയത്ത് ഇരുടീമുകള്ക്കും ഗോള് നേടാനായില്ല.