പ്രതീകാത്മക ചിത്രം
കോൽക്കത്ത: ഏഷ്യൻ ചാന്പ്യൻസ് ലീഗ് (രണ്ട്) ഫുട്ബോളിന് യോഗ്യത നേടി ഈസ്റ്റ് ബംഗാൾ.
അധിക സമയത്തേക്ക് നീണ്ട പ്ലേ ഓഫിൽ കുവൈത്ത് ടീം അൽ അറബിയെ തകർത്താണ് ഐഎസ്എൽ ചാന്പ്യൻമാരുടെ മുന്നേറ്റം (4-1). നിശ്ചിതസമയത്ത് ഇരു ടീമുകളും 1-1 സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു.
അനായൊ ഇവുവാലയുടെ (78) പെനാൽറ്റി ഗോളിൽ അൽ അറബി വിജയത്തിലേക്ക് നീങ്ങവെയാണ് 90-ാം മിനിറ്റിലെ ജയ് ഗുപ്തയുടെ ഗോളിൽ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചത്.
മറ്റൊരു ഇന്ത്യൻ ടീമായ എഫ്സി ഗോവ തുർക്മെനിസ്ഥാന്‍ ടീം എഫ്കെ അർക്കദാഗിനോട് തോറ്റുപുറത്തായി (3-0).
Tags : AsianChampionsLeague EastBengal Qualify Football Sports