x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്റെ 12-ാമ​ത് വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 6-ന്

അനിൽ മറ്റത്തിക്കുന്നേൽ
Published: August 14, 2026 07:19 AM IST | Updated: August 14, 2026 07:19 AM IST

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്റെ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ

ഷി​ക്കാ​ഗോ∙ സെ​പ്റ്റം​ബ​ർ 6-ന് ​ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 12-ാമ​ത് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ങ്ങ​ളി​ലാ​യി നി​ര​ന്ത​രം വ​ലി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ന​ട​ത്തി​വ​രു​ന്ന ഈ ​വ​ടം​വ​ലി​യു​ടെ ലോ​ക​ക​പ്പി​നാ​യി, ഈ ​വ​ടം​വ​ലി​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി നേ​തൃ​ത്വം ന​ൽ​കി ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ക​മ്മി​റ്റി​ക​ൾ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ടൂ​ർ​ണ​മെ​ന്റി​നെ ന​യി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി രാ​ജു മാ​നു​ങ്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ​യി കാ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പൂ​ത്തേ​ട്ട്, പി ​ആ​ർ ഓ ​അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ടീം, ​സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യോ​ടൊ​പ്പം ചേ​ർ​ന്ന് വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും.

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പു​തി​യ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടുUS Newsഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പു​തി​യ സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു​സോ​ഷ്യ​ൽ ക്ല​ബ്ബ് മു​ൻ പ്ര​സി​ഡ​ന്റാ​യും നി​ര​വ​ധി ത​വ​ണ ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​സ​മ്പ​ന്ന​ത​യു​മാ​യാ​ണ് സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ ഇ​ത്ത​വ​ണ​യും ചെ​യ​ർ​മാ​നാ​യി ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മാ​നി ക​രി​കു​ളം വൈ​സ് ചെ​യ​ർ​മാ​നാ​യും സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. Finance Committee-ക്ക് ​ബി​നു കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ നേ​തൃ​ത്വം ന​ൽ​കും.

India Food Fest Committee-ക്ക് ​നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ജോ​സ് മ​ണ​ക്കാ​ട്ടാ​ണ്.Advertisement​സാ​ബു പ​ടി​ഞ്ഞാ​റേ​ൽ (Accommodation Committee), സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ (Entertainment Committee), പോ​ൾ​സ​ൺ കു​ള​ങ്ങ​ര (Facility Committee), സൈ​മ​ൺ ച​ക്കാ​ല​പ്പ​ട​വി​ൽ (Hospitality), മ​നോ​ജ് വ​ഞ്ചി​യി​ൽ (Audio Visual), അ​ഭി​ലാ​ഷ് നെ​ല്ലാ​മ​റ്റം (Registration), സാ​ജു ക​ണ്ണ​മ്പ​ള്ളി (Media), ത​മ്പി ചെ​മ്മാ​ച്ചേ​ൽ (Security), ജി​ബി കൊ​ല്ല​പ്പ​ള്ളി (Bleachers), റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ (Commentary), അ​ല​ക്സ് പ​ടി​ഞ്ഞാ​റേ​ൽ (First Aid), ബെ​ന്നി പ​ടി​ഞ്ഞാ​റേ​ൽ (Food), സ്റ്റീ​ഫ​ൻ കി​ഴ​ക്കേ​ക്കു​റ്റ് (Procession), ജ​സ്മോ​ൻ പു​റ​മ​ഠ​ത്തി​ൽ (Refereeing & Rules), ബൈ​ജു കു​ന്നേ​ൽ (Time Management), സ​ണ്ണി ക​ണ്ണാ​ല​യി​ൽ (Transport), സി​ബി ക​ദ​ളി​മ​റ്റം & റോ​ണി തോ​മ​സ് (Trophy), സ​ജി മു​ല്ല​പ്പ​ള്ളി​ൽ & രാ​ജു മ​നു​ങ്ക​ൽ (Uniform), ബി​ജു പെ​രി​ക​ലം (Weight Measurement) എ​ന്നി​വ​രും വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.

​ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ മ​ല​യാ​ളി വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ രാ​ജാ​വ്, ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക ന​ൽ​ക​പ്പെ​ടു​ന്ന വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്റ് എ​ന്നി​ങ്ങ​നെ പ​ല വി​ശേ​ഷ​ണ​ങ്ങ​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ ഷി​ക്കാ​ഗോ​യ്ക്ക​ടു​ത്ത് ബെ​ൻ​സ​ൻ​വി​ല്ലി​ലു​ള്ള Energy Indoor Sports Complex-ലാ​ണ് ന​ട​ത്ത​പ്പെ​ടു​ക.

പ​തി​വു​പോ​ലെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി ടീ​മു​ക​ൾ ഇ​ത്ത​വ​ണ​യും ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും, സെ​പ്റ്റം​ബ​ർ 6-ന് ​ഈ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​വാ​നും, സാ​ക്ഷി​ക​ളാ​കു​വാ​നും ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ക്ല​ബ്ബ് പ്ര​സി​ഡ​ണ്ട് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, ടൂ​ർ​ണ​മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

K-Rail Survey

Tags : Chicago Social Club's 12th annual September 6

Recent News

Corehub Up