x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ​സ​മ​ര​വു​മാ​യി സി​പി​ഐ മു​ന്നോ​ട്ടു പോ​കും: ബി​നോ​യ് വി​ശ്വം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 14, 2026 07:32 AM IST | Updated: August 14, 2026 07:39 AM IST

ബി​​​നോ​​​യ് വി​​​ശ്വം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി സ​​​മ​​​ര​​​വു​​​മാ​​​യി സി​​​പി​​​ഐ മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം. പ്ര​​​ത്യേ​​​ക ട്രെ​​​യി​​​ൻ റെ​​​യി​​​ൽ​​​വേ റ​​​ദ്ദാ​​​ക്കി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് കി​​​ട്ടി​​​യ​​​ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ്. റ​​​ദ്ദാ​​​ക്കി​​​യ​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് റെ​​​യി​​​ൽ​​​വേ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പറഞ്ഞു.

സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ വ​​​ഴി​​​ക​​​ളി​​​ൽ കൂ​​​ടി​​​യും സി​​​പി​​​ഐ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തു​​​മെ​​​ന്നും ഈ​​​യൊ​​​രു ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി സ​​​മ​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ എ​​​ണ്ണം കൂ​​​ടി​​​യാ​​​ലും അ​​​ദ്ഭു​​​ത​​​പ്പെ​​​ടേ​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​തൃ പ​​​ദ​​​വി വേ​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ട് സി​​​പി​​​ഐ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ആ​​​വ​​​ശ്യ​​​ത്തി​​​ൽ​​​നി​​​ന്ന് പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്നും ച​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യാ​​​ൽ മു​​​ന്ന​​​ണി​​​യി​​​ൽ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നും ബി​നോ​യ് വി​ശ്വം പ​​​റ​​​ഞ്ഞു.

Tags : CPI Binoy Vishwam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up