പ്രതീകാത്മക ചിത്രം
തൊടുപുഴ: ഡിവൈന്‍ മേഴ്സിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും അഖണ്ഡ ജപമാലയും 20-ാംവാര്‍ഷികവും പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും ഇന്നും നാളെയും നടക്കും.
ഇന്നു രാവിലെ 5.30നും 7.15നും 9.15നും 11.30നും വിശുദ്ധകുര്‍ബാന,ദൈവകരുണയുടെ നൊവേന. ഉച്ചകഴിഞ്ഞ് മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്, വിശുദ്ധകുര്‍ബാന-മോണ്‍.കുര്യാക്കോസ് കൊടകല്ലില്‍. വൈകുന്നേരം അഞ്ചിന് ദിവ്യകാരുണ്യ ആരാധന, അഖണ്ഡ ജപമാല.
തിരുനാള്‍ ദിനമായ നാളെ രാവിലെ 5.30നു ലദീഞ്ഞ്, വിശുദ്ധകുര്‍ബാന. ഉച്ചകഴിഞ്ഞ് 3.30നു നൊവേന, ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന-കോതമംഗലം ബിഷപ് മാര്‍ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. തുടര്‍ന്നു പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനവും നടക്കുമെന്ന് റെക്ടര്‍ ഫാ.ജോര്‍ജ് ചേറ്റൂര്‍ അറിയിച്ചു.
Tags : Divine Mercy Feast Assumption Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash