x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധാ​തു​ഖ​ന​ന ഭേ​ദ​ഗ​തി: പ്ര​തി​ഷേ​ധം കേ​ന്ദ്ര​ത്തെ അ​റി​യി​ക്കും

വെബ്ഡെസ്ക്
Published: August 14, 2026 03:28 AM IST | Updated: August 14, 2026 03:28 AM IST

മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധാ​​​തു ഖ​​​ന​​​ന​​​വും ഖ​​​നി​​​ക​​​ളും (വി​​​ക​​​സ​​​ന​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും) ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​നെ​​​തി​​​രേ കേ​​​ര​​​ളം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ഫെ​​​ഡ​​​റ​​​ൽ സ്വാ​​​ഭാ​​​വം ത​​​ക​​​ർ​​​ക്കു​​​ന്ന ബി​​​ൽ പാ​​​സാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന പ്ര​​​കാ​​​രം ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലും അ​​​വ​​​കാ​​​ശ​​​ത്തി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ്. ഇ​​​തു മ​​​റി​​​ക​​​ട​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ് പ്ര​​​തി​​​ഷേ​​​ധ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ബി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഇ​​​തോ​​​ടെ ക​​​രി​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​ത്തി​​​ൽ വി​​​ദേ​​​ശ കു​​​ത്ത​​​ക ക​​​ന്പ​​​നി​​​ക​​​ളെ കൊ​​​ണ്ടു​​​വ​​​രാ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ഴി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Tags : MiningScandal Protest Conveyed Center Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up