Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Center

മൊ​ബൈ​ൽ നി​ർ​മാ​ണ​ത്തി​ന് 62,500 കോ​ടി രൂ​പ​യു​ടെ മെ​ഗാ പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്‌​ഫോ​ൺ നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് വ​ൻ ഉ​ത്തേ​ജ​നം ന​ൽ​കു​ന്ന​തി​നാ​യി 62,500 കോ​ടി രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​ണ പ​ദ്ധ​തി (എം​പി​എം​എ​സ്) കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്തു.

ആ​ഭ്യ​ന്ത​ര​മാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ഫോ​ണു​ക​ളു​ടെ ഘ​ട​ക​ഭാ​ഗ​ങ്ങ​ൾ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നു​ത​ന്നെ വാ​ങ്ങു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് അ​ഞ്ചു വ​ർ​ഷം നീ​ളു​ന്ന ഈ ​ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ന്പ് ന​ട​പ്പാ​ക്കി​യ പി​എ​ൽ​ഐ 1.0 പ​ദ്ധ​തി ഉ​ത്പാ​ദ​ന-​നി​ക്ഷേ​പ ല​ക്ഷ്യ​ങ്ങ​ൾ മ​റി​ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ വി​പു​ലീ​ക​രി​ച്ച പ​ദ്ധ​തി നി​ല​വി​ൽവ​രു​ന്ന​ത്.

2026 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി 2030-31 സാ​മ്പ​ത്തി​ക വ​ർ​ഷം വ​രെ തു​ട​രു​മെ​ന്ന് കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി എ​സ്. കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ​ദ്ധ​തി പ്ര​കാ​രം ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ നി​ശ്ചി​ത വി​ൽ​പ​ന​യ്ക്ക് 2.25 ശ​ത​മാ​നം മു​ത​ൽ അ​ഞ്ചു ശ​ത​മാ​നം വ​രെ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ക​മ്പ​നി​ക​ൾ​ക്കു ല​ഭി​ക്കും. ഇ​തി​നു​പു​റ​മെ, ഫോ​ണി​ന്‍റെ ഘ​ട​ക​ഭാ​ഗ​ങ്ങ​ൾ ത​ദ്ദേ​ശീ​യ​മാ​യി വാ​ങ്ങു​ന്ന ക​മ്പ​നി​ക​ൾ​ക്ക് 1.5 ശ​ത​മാ​നം അ​ധി​ക ഇ​ൻ​സെ​ന്‍റീ​വും ല​ഭി​ക്കു​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡു​ക​ളെ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്കു വ​ള​ർ​ത്തു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യി​ലു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന, ഗ​വേ​ഷ​ണം എ​ന്നി​വ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നാ​യി നി​ശ്ചി​ത വി​ൽ​പ​ന​യി​ൽ മൂ​ന്നു ശ​ത​മാ​നം അ​ധി​ക ആ​നു​കൂ​ല്യം ന​ൽ​കും.

കൂ​ടാ​തെ, വി​ദേ​ശ വി​പ​ണി​ക​ളി​ലേ​ക്കു വ്യാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്‌​സെ​റ്റ് ബ്രാ​ൻ​ഡു​ക​ൾ​ക്ക് പ​ര​മാ​വ​ധി അ​ഞ്ചു ശ​ത​മാ​നം ഉ​യ​ർ​ന്ന ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​മെ​ന്നും സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ ആ​ഗോ​ള നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും ഇ​ന്ത്യ​യെ ആ​ഗോ​ള ഇ​ല​ക്‌​ട്രോ​ണി​ക്സ് നി​ർ​മാ​ണ ഹ​ബ്ബാ​ക്കി മാ​റ്റാ​നു​മാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

National

വി​പി​എ​ൻ സേവനങ്ങൾക്ക് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​ൺ​​​​ലൈ​​​​ൻ സ്വ​​​​കാ​​​​ര്യ​​​​ത സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വെ​​​​ർ​​​​ച്വ​​​​ൽ പ്രൈ​​​​വ​​​​റ്റ് നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് (വി​​​​പി​​​​എ​​​​ൻ) സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്രം.

വി​​​​പി​​​​എ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രു​​​​പ​​​​യോ​​​​ഗം മൂ​​​​ലം കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും രാ​​​ജ്യ​​​ത്തു ബ്ലോ​​​​ക്ക് ചെ​​​​യ്തി​​​​ട്ടു​​​​ള്ള വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ ഓ​​​​ൺ​​​​ലൈ​​​​ൻ വ്യ​​​​ക്തി​​​​ത്വം മ​​​​റ​​​​ച്ച് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​ക്കു ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് വി​​​​പി​​​​എ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​മേ​​​​ൽ ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന വി​​​​പു​​​​ല​​​​മാ​​​​യ നി​​​​യ​​​​മ​​​​ച​​​​ട്ട​​​​ക്കൂ​​​​ട് കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ കേ​​​​ന്ദ്രം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തു ബ്ലോ​​​​ക്ക് ചെ​​​​യ്ത ആ​​​​പ്പു​​​​ക​​​​ളും നി​​​​രോ​​​​ധി​​​​ച്ച ഔ​​​​ൺ​​​​ലൈ​​​​ൻ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ വി​​​​പി​​​​എ​​​നു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം അ​​​​നു​​​​ദി​​​​നം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം.

നീ​​​​റ്റ് പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് രാ​​​​ജ്യ​​​​ത്തു ടെ​​​​ല​​​​ഗ്രാം ബ്ലോ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​വാ​​​​നാ​​​​യി പ​​​​ല​​​​രും വി​​​​പി​​​​എ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​ൾ ​പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ വി​​​​പി​​​​എ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ലു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണ​​​​വും നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ക​​​​ടു​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് കേ​​​​ന്ദ്രം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം വി​​​ദേ​​​ശ​​​ത്തു​​​ള്ള വി​​​പി​​​എ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടെ ഓ​​​ഫീ​​​സ് തു​​​റ​​​ക്കേ​​​ണ്ടി​​​വ​​​രും. കൂ​​​ടാ​​​തെ, അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യും സ​​​ർ​​​ക്കാ​​​രു​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക കം​​​പ്ല​​​യ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ൽ നി​​​യ​​​മി​​​ക്ക​​​ണം.

രാ​​​​ജ്യ​​​​ത്ത് ഓ​​​​ഫീ​​​​സ് തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ബ്ലോ​​​​ക്ക് ചെ​​​​യ്ത ഏ​​​​തൊ​​​​ക്കെ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​തി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യും. സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ത​​​​ട​​​​വു​​​​ശി​​​​ക്ഷ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

എ​​​​ന്നാ​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സെ​​​​ൻ​​​​സ​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടാ​​​​നും രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ മൂ​​​​ടി​​​​വ​​​​യ്ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നും വി​​​​പി​​​​എ​​​നു​​​​ക​​​​ൾ ജ​​​​ന​​​​ങ്ങ​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​തി​​​​നു​​​​മേ​​​​ലു​​​​ള്ള നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ചി​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ആ​​​​ശ​​​​ങ്ക​​​​യ്ക്കും വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്നു​​​​ണ്ട്.

National

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​നൊ​രു​ങ്ങി കേ​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ (ഇ​​​​എ​​​​സ്എ) അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ. ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് 12 വ​​​​ർ​​​​ഷ​​​​ത്തി​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​ന്ദ്രം അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, ഗോ​​​​വ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക. പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ഈ ​​​​മൂ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ആ​​​​ദ്യ വി​​​​ജ്ഞാ​​​​പ​​​​ന​​​ത്തി​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കേ​​​​ന്ദ്രം പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ 2011ലെ ​​​​ഗാ​​​​ഡ്ഗി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഴു​​​​വ​​​​ൻ പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തെ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ 2012ൽ ​​​​ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ നൂ​​​​റ് ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഗാ​​​​ഡ്ഗി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ 37 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യാ​​​​യി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശം.

ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 59,940 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഭൂ​​​​മി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ സം​​​​ര​​​​ക്ഷി​​​​ത ഭൂ​​​​മി​​​​യാ​​​​യി നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ദ്യം നി​​​​ർ​​​​ണ​​​​യി​​​​ച്ച അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഖ​​​​ന​​​​ന-​​​​ക്വാ​​​​റി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, വ​​​​ലി​​​​യ​​​തോ​​​​തി​​​​ൽ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ‘റെ​​​​ഡ് കാ​​​​റ്റ​​​​ഗ​​​​റി’ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ പ്ലാ​​​​ന്‍റു​​​​ക​​​​ൾ, വ​​​​ലി​​​​യ നി​​​​ർ​​​​മാ​​​​ണ-​​​​ടൗ​​​​ൺ​​​​ഷി​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു പൂ​​​​ർ​​​​ണ നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ടാ​​​​കും.

District News

പേ​ര് സാം​സ്‌​കാ​രി​ക​നി​ല​യം; ന​ട​ക്കു​ന്ന​ത് വാ​ഹ​ന​പാ​ർ​ക്കിം​ഗും ആ​ക്രി​സം​ഭ​ര​ണ​വും

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സാം​സ്‌​കാ​രി​ക​നി​ല​യം വ​ള​പ്പ് ഇ​പ്പോ​ൾ വാ​ഹ​ന​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​വും ആ​ക്രി​സം​ഭ​ര​ണ​ശാ​ല​യും. കു​ട്ടി​ക​ൾ​ക്ക് വെ​യി​ലി​ലും മ​ഴ​യി​ലും ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​നെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​ക​ളി​സ്ഥ​ല​മാ​യി ഷീ​റ്റി​ട്ട് നീ​ട്ടി​യെ​ങ്കി​ലും ഇ​വി​ടെ ക​ളി​ക്കാ​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട. ഇ​ട​തി​ങ്ങി നി​റ​യെ വാ​ഹ​ന​ങ്ങ​ളാ​ണ് പ​ക​ലും രാ​ത്രി​യും.

ഓ​ട്ടോ​റി​ക്ഷ, കാ​ർ, ബൈ​ക്ക് ഇ​ങ്ങ​നെ എ​ല്ലാ​വി​ധ വാ​ഹ​ന​ങ്ങ​ളു​ടെ​യും പാ​ർ​ക്കിം​ഗ് ഇ​ട​മാ​യ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ൽ ക​ളി​ക്കാ​ൻ ഒ​രി​ഞ്ചു സ്ഥ​ലം പോ​ലും ല​ഭ്യ​മ​ല്ല. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നും കൊ​ണ്ടു​പോ​കാ​നും എ​ത്തു​ന്ന​തി​നി​ട​യി​ലൂ​ടെ വേ​ണം കു​ട്ടി​ക​ളു​മാ​യി അ​മ്മ​മാ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്താ​ൻ. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടും ആ​രെ​യും പി​ണ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​തെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ പ​ല​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഇ​തി​നു​ള്ളി​ലാ​ണ് പാ​ർ​ക്കിം​ഗ്. രാ​ത്രി​യും പ​ക​ലും ഇ​വി​ടെ നി​റ​യെ വാ​ഹ​ന​ങ്ങ​ളാ​ണ്. പ​ക​രം പാ​ർ​ക്കിം​ഗി​ന് ഇ​ടം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഒ​ഴി​യി​ല്ലെ​ന്ന വാ​ദ​ത്തി​ന് മു​ന്പി​ൽ രാ​ഷ‌്‌​ട്രീ​യ​ക​ക്ഷി​ക​ൾ മു​ട്ടു​മ​ട​ക്കി.

അ​ടു​ത്തി​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വ​ള​പ്പ് അ​ട​ച്ചു​പൂ​ട്ടാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ലോ​ചി​ച്ചെ​ങ്കി​ലും പി​ന്നെ നി​ശ​ബ്ദ​ത പാ​ലി​ച്ചു. വൈ​കു​ന്നേ​ര​മാ​യാ​ൽ ഇ​വി​ടം മ​ദ്യ​പാ​ന​കേ​ന്ദ്ര​മാ​ണെ​ന്ന് തെ​ളി​യും​വി​ധം മ​ദ്യ​ക്കു​പ്പി​ക​ളും വ​ള​പ്പി​ലു​ണ്ട്.

ചാ​ക്കു​ക​ളി​ൽ നി​റ​ച്ച ആ​ക്രി​സാ​ധ​ന​ങ്ങ​ൾ, മാ​ലി​ന്യ​ച്ചാ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ എ​ല്ലാം സം​ഭ​ര​ണ​കേ​ന്ദ്ര​മാ​യി മാ​റി​യ സാം​സ്‌​കാ​രി​ക​നി​ല​യം ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന് നാ​ണ​ക്കേ​ടാ​യി​ട്ടും നി​ശ​ബ്ദ​ത തു​ട​രു​ക​യാ​ണ്.

National

സിബിഎസ്ഇ ഓണ്‍ സ്ക്രീൻ മാർക്കിംഗ് ക്രമക്കേട്: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ (ഒ​​​എ​​​സ്എം) ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

സി​​​ബി​​​എ​​​സ്ഇ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ഗു​​​രു​​​ത​​​ര​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നെ​​​ന്നും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​തെ പോ​​​കു​​​ന്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ ത​​​ന്‍റെ ക​​​സേ​​​ര​​​യി​​​ൽ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ത​​​ന്‍റെ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​ർ തെ​​​റ്റാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ട ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ നീ​​​തി​​​ക്കാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ ഐ​​​ടി സെ​​​ൽ അ​​​വ​​​നെ"രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ൻ’ എ​​​ന്നു മു​​​ദ്ര​​​കു​​​ത്തു​​​ക​​​യും "സോ​​​റോ​​​സ് ഏ​​​ജ​​​ന്‍റ്’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് രാ​​​ഹു​​​ൽ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ത​​​ന്‍റെ ഭാ​​​വി​​​ക്കു​​​വേ​​​ണ്ടി ശ​​​ബ്‌​​​ദ​​​മു​​​യ​​​ർ​​​ത്തു​​​ന്പോ​​​ൾ ബി​​​ജെ​​​പി അ​​​വ​​​നെ ച​​​തി​​​യ​​​നാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണ്. ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന ആ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

എ​​​ന്നാ​​​ൽ മി​​​സ്റ്റ​​​ർ മോ​​​ദി ശ്ര​​​ദ്ധി​​​ച്ചു കേ​​​ട്ടു​​​കൊ​​​ള്ളൂ! ഈ ​​​യു​​​വ​​​ത്വം, ഈ ​​​ജെ​​​ൻസി ​​​നി​​​ങ്ങ​​​ളു​​​ടെ അ​​​ഹ​​​ങ്കാ​​​രം ത​​​ക​​​ർ​​​ക്കും-​​​രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 88 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 85 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് മു​​​ൻ​​​കൂ​​​ട്ടി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ഒ​​​എ​​​സ്എം സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സി​​​ബി​​​എ​​​സ്ഇ​​​യും മ​​​ന്ത്രാ​​​ല​​​യ​​​വും എ​​​ന്തു​​​കൊ​​​ണ്ട് ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചോ​​​ദി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് എ​​​ക്സ് പോ​​​സ്റ്റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

 

 

National

എബോള: തയാറെടുപ്പുകൾ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​ട​​​ർ​​​ന്നു​​​പി​​​ടി​​​ക്കു​​​ന്ന എ​​​ബോ​​​ള രോ​​​ഗ​​​ബാ​​​ധ​​​യെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ആ​​​ശ​​​ങ്ക​​​യു​​​ള്ള പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

സം​​​യോ​​​ജി​​​ത രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണ പ്രോ​​​ഗ്രാ​​​മി​​​നു കീ​​​ഴി​​​ൽ (ഐ​​​ഡി​​​എ​​​സ്പി) അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ പ​​​നി​​​ക​​​ളു​​​ടെ ക്ല​​​സ്റ്റ​​​റി​​​നെ​​​യും എ​​​ബോ​​​ള രോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളെ​​​യും, പ്ര​​​ത്യേ​​​കി​​​ച്ച് ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ​​​മീ​​​പ​​​കാ​​​ല​​​ത്തു യാ​​​ത്ര ചെ​​​യ്ത​​​വ​​​രി​​​ൽ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ബോ​​​ള സം​​​ശ​​​യി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ൽ രോ​​​ഗ​​​നി​​​രീ​​​ക്ഷ​​​ണ​​​വും സാ​​​ന്പി​​​ൾ ശേ​​​ഖ​​​ര​​​ണ​​​വും റ​​​ഫ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് പ്ര​​​വ​​​ർ​​​ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​വും (എ​​​സ്ഒ​​​പി) കേ​​​ന്ദ്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ പ്ര​​​ത്യേ​​​കം മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും രോ​​​ഗ​​​ബാ​​​ധ പ​​​ക​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ല​​​ക്ഷ്യം വ​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​ത്യേ​​​ക ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും ത​​​യാ​​​റാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ബോ​​​ള ബാ​​​ധി​​​ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു എ​​​ത്തു​​​ന്ന​​​വ​​​രെ​​​യും അ​​​തു​​​വ​​​ഴി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​വ​​​രെ​​​യും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സ​​​സും (സി​​​ജി​​​എ​​​ച്ച്എ​​​സ്) ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

National

ല​ഹ​രി​ക്കെ​തി​രേ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നുമായി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച "ന​ഷാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ’ (എ​ൻ​എം​ബി​എ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​തി​യ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ.

"എ​ൻ​എം​ബി​എ 2.0’ എ​ന്ന പേ​രി​ൽ സാ​മൂ​ഹ്യ​നീ​തി​ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് പു​തി​യ അ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ പു​തി​യ രൂ​പം വൈ​കാ​തെ പു​റ​ത്തി​റ​ക്കും.

മു​ൻ​പ് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്ന അ​പ്ലി​ക്കേ​ഷ​ൻ പൊ​തു​ജ​ങ്ങ​ൾ​ക്ക്കൂ​ടി ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.


പൗ​ര​ന്മാ​ർ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കാ​നും, ബോ​ധ​വ​ത്ക​ര​ണ സാ​മ​ഗ്രി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​ക്സ​സ് ചെ​യ്യാ​നും പു​തി​യ ആ​പ്പി​ലൂ​ടെ സാ​ധി​ക്കും.

National

ശബരിമ​​​ല യുവതീപ്രവേശനത്തെ എതിർത്ത് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഏ​​​തു പ്രാ​​​യ​​​ത്തി​​​ലു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശനം അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 2018ലെ ​​​ഉ​​​ത്ത​​​ര​​​വി​​​നെ എ​​​തി​​​ർ​​​ത്ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

മ​​​ത​​​പ​​​ര​​​മാ​​​യ ആ​​​ചാ​​​ര​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണോ​​​യെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നും അ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മ​​​ത​​​പ​​​ണ്ഡി​​​ത​​​ന്മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ തേ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ൽ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു​​​വേ​​​ണ്ടി സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത വ്യ​​​ക്ത​​​മാ​​​ക്കി. 2018 ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും മേ​​​ത്ത ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ എ​​​ല്ലാ പ്രാ​​​യ​​​ത്തി​​​ലു​​​മു​​​ള്ള സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ച മു​​​ൻ വി​​​ധി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ മ​​​ത​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ സ്ത്രീ​​​വി​​​വേ​​​ച​​​ന​​​വും മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ഒ​​​ന്പ​​​തം​​​ഗ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചി​​​നു മു​​​ന്നി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ചി​​​നു മു​​​ന്നി​​​ലെ ആ​​​ദ്യ​​​ദി​​​ന വാ​​​ദ​​​മാ​​​ണ് ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​ത്. പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​യെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വാ​​​ദ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​ണ് ഇ​​​ന്ന​​​ലെ വാ​​​ദം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

2018ലെ ​​​അ​​​ഞ്ചം​​​ഗ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ന്‍റെ വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ​​​യും ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ശാ​​​സ്ത്രം യു​​​ക്തി​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​ണെ​​​ങ്കി​​​ൽ മ​​​തം വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് നി​​​ല​​​കൊ​​​ള്ളു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ വി​​​ശ്വാ​​​സ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളെ തു​​​ല്യ​​​ത​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡം വ​​​ച്ച് മാ​​​ത്രം അ​​​ള​​​ക്കാ​​​നാ​​​കി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പ്ര​​​തി​​​ഷ്ഠ ’നൈ​​​ഷ്ഠി​​​ക ബ്ര​​​ഹ്മ​​​ചാ​​​രി’ ആ​​​യ​​​തി​​​നാ​​​ലാ​​​ണു നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​ത് സ്ത്രീ​​​ക​​​ളു​​​ടെ അ​​​ന്ത​​​സി​​​നെ​​​യോ വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ​​​യോ ബാ​​​ധി​​​ക്കു​​​ന്ന ഒ​​​ന്ന​​​ല്ല.

ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റ് അ​​​യ്യ​​​പ്പ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടെ​​​ന്നും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​രം സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഒ​​​ന്നാ​​​ണെ​​​ന്നും കേ​​​ന്ദ്രം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. സാ​​​മൂ​​​ഹി​​​ക തി​​​ന്മ​​​ക​​​ൾ​​​ക്ക് മ​​​ത​​​ത്തി​​​ന്‍റെ പ​​​രി​​​വേ​​​ഷം ന​​​ൽ​​​കി​​​യാ​​​ൽ കോ​​​ട​​​തി​​​ക​​​ൾ​​​ക്ക് അ​​​തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് വാ​​​ദ​​​ത്തി​​​നി​​​ടെ ഒ​​​ന്പ​​​തം​​​ഗ ബെ​​​ഞ്ചി​​​ലെ ഏ​​​ക വ​​​നി​​​താ അം​​​ഗ​​​മാ​​​യ ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന നി​​​രീ​​​ക്ഷി​​​ച്ചു.

ഇ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദം തു​​​ട​​​രും. നാ​​​ളെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ ഹ​​​ർ​​​ജി​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വാ​​​ദം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ബെ​​​ഞ്ച് കേ​​​ൾ​​​ക്കും.

National

സ​ർ​വ​ക​ക്ഷി യോ​ഗം; പ്രവാസികൾക്കു മുൻഗണനയെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നു സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം മൂ​ലം ത​ട​സ​പ്പെ​ട്ട എ​ണ്ണ, എ​ൽ​പി​ജി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും രാ​ജ്യ​ത്ത് ഉ​ത്പാ​ദ​നം കൂ​ട്ടാ​നും ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​പ​ക്ഷ​ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ഇ​ല്ലാ​തി​രു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​മി​ത് ഷാ, ​ഡോ. എ​സ്. ജ​യ​ശ​ങ്ക​ർ, നി​ർ​മ​ല സീ​താ​രാ​മ​ൻ, കി​ര​ണ്‍ റി​ജി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്പോ​ൾ പ്ര​ശ്നം സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ കോ​ണ്‍ഫ​റ​ൻ​സ് റൂ​മി​ൽ സം​സാ​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് സ​ർ​വ​ക​ക്ഷി യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലാ​യ​തി​നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യും, കേ​ര​ള​ത്തി​ലാ​യ​തി​നാ​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും എ​ത്തി​യി​ല്ല.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലാ​യ​തി​നാ​ൽ സി​പി​എം നേ​താ​വ് ജോ​ണ്‍ ബ്രി​ട്ടാ​സ് മാ​ത്ര​മാ​ണു മ​ല​യാ​ളി എം​പി​മാ​രി​ൽ ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​നെ​ത്തി​യ​ത്.

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​കു​ൾ വാ​സ്നി​ക്, താ​രി​ഖ് അ​ൻ​വ​ർ, ജെ​ഡി​യു​വി​ലെ രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, എ​സ്പി​യു​ടെ ധ​ർ​മേ​ന്ദ്ര യാ​ദ​വ്, ബി​ജെ​ഡി​യി​ലെ സ​സ്മി​ത് പ​ത്ര തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യും യോ​ഗ​ത്തി​നെ​ത്തി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു വ​ഴി കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ര​ണ്ടു ക​പ്പ​ലു​ക​ളെ​ത്തി​യ​ത് ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര​വി​ജ​യ​മാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് നേ​ര​ത്തേ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

National

വ​നി​താ​സം​വ​ര​ണ ബി​ല്‍ ഭേ​ദ​ഗ​തി​ക്കു കേ​ന്ദ്രം

ന്യൂ​ഡ​ല്‍ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​വാ​യ ശ്ര​മ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍. 2011 ലെ ​സെ​ന്‍സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലോ​ക്​സ​ഭ​യു​ടെ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ​യും അം​ഗ​ബ​ലം വ​ര്‍ധി​പ്പി​ക്കു​ക​യെ​ന്ന നി​ര്‍ദേ​ശ​മാ​ണ് കേ​ന്ദ്രം മു​ന്നോ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 543 ല്‍ ​നി​ന്ന് 816 ആ​ക്കു​ന്ന​തോ​ടെ വ​നി​ത​ക​ൾ​ക്കു മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

2011 ലെ ​സെ​ന്‍സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ഡ​ല​പു​ന​ര്‍നി​ര്‍ണ​യം ന​ട​ത്തു​ന്ന​തോ​ടെ സീ​റ്റു​ക​ളു​ടെ 816 ആ​യി ഉ​യ​രും. ഇ​തി​ല്‍ 273 എ​ണ്ണം വ​നി​താ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​കു​മെ​ന്നും ക​രു​തു​ന്നു. ഇതനുസരിച്ച് കേ​ര​ള​ത്തി​ല്‍ ലോ​ക്​സ​ഭാ സീ​റ്റു​ക​ള്‍ മു​പ്പ​താ​യും നി​യ​മ​സ​ഭാ സീ​റ്റു​ക​ള്‍ 210 ആ​യും ഉ​യ​രും.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മ​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ​യോ​ഗ​ത്തി​ല്‍ ബി​ജു ജ​ന​താ​ദ​ള്‍, വൈ​എ​സ്ആ​ര്‍ കോ​ണ്‍ഗ്ര​സ്, എ​ന്‍സി​പി (എ​സ്പി) ശി​വ​സേ​ന (യു​ബി​റ്റി) എ​ഐ​എം​ഐ​എം എ​ന്നീ ക​ക്ഷി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കോ​ണ്‍ഗ്ര​സ്, ഡി​എം​കെ, എ​സ്പി തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​മി​ത് ഷാ ​കാ​ണും. സ്ത്രീ​ക​ള്‍ക്കു 33 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ത്തതെ ന്താണെന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

National

ആർടിഐ നിയമഭേദഗതിക്കു സ്റ്റേയില്ല; കേന്ദ്രത്തിനു നോട്ടീസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ ഡാ​​​റ്റാ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ (ഡി​​​പി​​​ഡി​​​പി) വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ൽ (ആ​​​ർ​​​ടി​​​ഐ) ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ​​​തു സ്റ്റേ ​​​ചെ​​​യ്യാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി.

വി​​​ഷ​​​യം സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​തീ​​​വ സം​​​വേ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യു​​​മു​​​ള്ള​​​താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ഭേ​​​ദ​​​ഗ​​​തി സ്റ്റേ ​​​ചെ​​​യ്യാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

വി​​​ഷ​​​യം ഇ​​​രു​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

ഡി​​​പി​​​ഡി​​​പി​​​യു​​​ടെ വി​​​വി​​​ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം തേ​​​ടു​​​ന്ന ‘വ്യ​​​ക്തി​​​ഗ​​​ത’ സ്വ​​​ഭാ​​​വ​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഡി​​​പി​​​ഡി​​​പി​​​യു​​​ടെ വി​​​വി​​​ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ആ​​​ർ​​​ടി​​​ഐ​​​യു​​​ടെ ഭേ​​​ദ​​​ഗ​​​തി​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഡി​​​പി​​​ഡി​​​പി​​​യു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സാ​​​ധു​​​ത​​​യെ​​​യും ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ ചോ​​​ദ്യം ചെ​​​യ്തു.

ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ലൊ​​​രാ​​​ൾ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ണ്‍ ആ​​​ർ​​​ടി​​​ഐ​​​യും സ്വ​​​കാ​​​ര്യ​​​ത​​​യും ത​​​മ്മി​​​ൽ സ​​​ന്തു​​​ലി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ട​​​ക്കൂ​​​ട് ഇ​​​തി​​​നോ​​​ട​​​കം സു​​​പ്രീം​​​കോ​​​ട​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും പു​​​തി​​​യ നി​​​യ​​​മ​​​ച​​​ട്ട​​​ക്കൂ​​​ട് പു​​​തി​​​യ​​​തും ആ​​​ഴ​​​ത്തി​​​ലു​​​മു​​​ള്ള വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ഷ​​​യം സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​നി മാ​​​ർ​​​ച്ചി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.

District News

കൊ​ച്ചി കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​തെ​യു​ള്ള ഉ​ദ്ഘാ​ട​നം ത​ട്ടി​പ്പ്: കോ​ണ്‍​ഗ്ര​സ്

കൊ​ച്ചി: കൊ​ച്ചി കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ണ​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ത​ട്ടി​പ്പാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നൂ​റു രോ​ഗി​ക​ള്‍​ക്കു​പോ​ലും ചി​കി​ത്സ ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ല.

ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശി​ല​യി​ട്ട പ​ദ്ധ​തി 10 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും മൂ​ന്നു നി​ല​ക​ളി​ല്‍ പോ​ലും സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 370 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ന്‍ 1,247 ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​ക​ബാ​ധ്യ​ത​യെ​ന്ന പേ​രി​ല്‍ അ​ത് വെ​ട്ടി​ക്കു​റ​ച്ചു. 159 പേ​രെ​യും അ​ധി​ക​മാ​യി 14 പേ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ര്‍​ട്ട് കൊ​ടു​ത്തി​ട്ടു​ണ്ട്. നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.

അ​തി​വേ​ഗ റെ​യി​ലി​നാ​യി മെ​ട്രോ​മാ​ന്‍ ഇ.​ശ്രീ​ധ​ര​ന്‍റെ സേ​വ​നം വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ സി​പി​എ​മ്മും മ​ന്ത്രി പി.​രാ​ജീ​വും ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ക​യാ​ണ്. ശ്രീ​ധ​ര​ന്‍ അ​വ​ത​രി​പ്പി​ച്ച അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍ ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ സി​പി​എം ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

ദു​രി​താ​ശ്വാ​സ സ​ഹാ​യം കേ​ന്ദ്രം ത​ട​ഞ്ഞു: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ഹാ​​​​മാ​​​​രി​​​​യും പ്ര​​​​കൃ​​​​തി​​​​ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളും നേ​​​​രി​​​​ട്ട സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കാ​​​​നി​​​​രു​​​​ന്ന ദു​​​​രി​​​​താ​​​​ശ്വാ​​​​സ സ​​​​ഹാ​​​​യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ടി​​​​വാ​​​​ശി മൂ​​​​ലം ന​​​​ഷ്ട​​​​മാ​​​​യെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ചി​​​​ല രാ​​​​ജ്യ​​​​ത്തി​​​​ലെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​നു സ​​​​ഹാ​​​​യം ന​​​​ൽ​​​​കാനാ​​​​യി മു​​​​ന്നോ​​​​ട്ടു വ​​​​ന്നി​​​​രു​​​​ന്നു. പ​​​​ക്ഷേ കേ​​​​ന്ദ്ര​​​​ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ത്ത​​​​രം സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലാ​​​​യെ​​​​ന്നു ക​​​​ർ​​​​ക്ക​​​​ശ നി​​​​ല​​​​പാ​​​​ട് എ​​​​ടു​​​​ത്ത​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​വ കേ​​​​ര​​​​ള​​​​ത്തി​​​​നു ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽനി​​​​ന്ന് 2016 മു​​​​ത​​​​ൽ 2021 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 5715.92 കോ​​​​ടി രൂ​​​​പ​​​​യും ര​​​​ണ്ടാം ഇ​​​​ട​​​​തു​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഇ​​​​തു​​​​വ​​​​രെ 2569.15 കോ​​​​ടി രൂ​​​​പ​​​​യും ചി​​​​കി​​​​ത്സാ സ​​​​ഹാ​​​​യം ന​​​​ൽ​​​​കി.

ക​​​​ഴി​​​​ഞ്ഞ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ഉ​​​​ത്ത​​​​ര​​​​വാ​​​​യി​​​​ട്ടും ന​​​​ൽ​​​​കാ​​​​തി​​​​രു​​​​ന്ന 36.40 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന ശേ​​​​ഷ​​​​മാ​​​​ണു കൊ​​​​ടു​​​​ത്തു​​​​തീ​​​​ർ​​​​ത്ത​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

National

അ​ശ്ലീ​ല ഉ​ള്ള​ട​ക്കം: എ​ക്സി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ എ​ഐ ഇ​മേ​ജ് എ​ഡി​റ്റു​ക​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മാ​യ എ​ക്സി​ന് നോ​ട്ടീ​സ​യ​ച്ച് കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ട​ക്കം ചി​ത്ര​ങ്ങ​ൾ എ​ക്സി​ലെ എ​ഐ ചാ​റ്റ്ബോ​ട്ടാ​യ ഗ്രോ​ക്കു​പ​യോ​ഗി​ച്ച് മോ​ശം രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യി​രു​ന്നു.

ലൈം​ഗീ​ക ചു​വ​യു​ള്ള രീ​തി​യി​ൽ കു​ട്ടി​ക​ളു​ടെ​യ​ട​ക്കം ചി​ത്ര​ങ്ങ​ൾ എ​ഐ എ​ഡി​റ്റ് ചെ​യ്തി​ട്ടും അ​ത് നി​യ​ന്ത്രി​ക്കാ​നോ നീ​ക്കം ചെ​യ്യാ​ൻ എ​ക്സ് ഒ​രു ശ്ര​മം ന​ട​ത്തി​യി​രു​ന്നി​ല്ല. എ​ഐ ദു​രു​പ​യോ​ഗ​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ‌​ർ​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര നീ​ക്കം. 72 മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി​യെ​ടു​ത്ത് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നി‌​ർ​ദ്ദേ​ശം.

2000-ലെ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ടും 2021-ലെ ​ഐ​ടി നി​യ​മ​ങ്ങ​ളും പ്ര​കാ​ര​മു​ള്ള നി​യ​മ​പ​ര​മാ​യ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം എ​ക്സി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Latest News

Corehub Up