x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ​സം​വ​ര​ണ ബി​ല്‍ ഭേ​ദ​ഗ​തി​ക്കു കേ​ന്ദ്രം


Published: March 24, 2026 12:28 AM IST | Updated: March 24, 2026 12:28 AM IST

ന്യൂ​ഡ​ല്‍ഹി: വ​നി​താ സം​വ​ര​ണ ബി​ല്‍ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​വാ​യ ശ്ര​മ​ങ്ങ​ളി​ലേ​ക്കു ക​ട​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍. 2011 ലെ ​സെ​ന്‍സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലോ​ക്​സ​ഭ​യു​ടെ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ​യും അം​ഗ​ബ​ലം വ​ര്‍ധി​പ്പി​ക്കു​ക​യെ​ന്ന നി​ര്‍ദേ​ശ​മാ​ണ് കേ​ന്ദ്രം മു​ന്നോ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 543 ല്‍ ​നി​ന്ന് 816 ആ​ക്കു​ന്ന​തോ​ടെ വ​നി​ത​ക​ൾ​ക്കു മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

2011 ലെ ​സെ​ന്‍സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ഡ​ല​പു​ന​ര്‍നി​ര്‍ണ​യം ന​ട​ത്തു​ന്ന​തോ​ടെ സീ​റ്റു​ക​ളു​ടെ 816 ആ​യി ഉ​യ​രും. ഇ​തി​ല്‍ 273 എ​ണ്ണം വ​നി​താ​സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളാ​കു​മെ​ന്നും ക​രു​തു​ന്നു. ഇതനുസരിച്ച് കേ​ര​ള​ത്തി​ല്‍ ലോ​ക്​സ​ഭാ സീ​റ്റു​ക​ള്‍ മു​പ്പ​താ​യും നി​യ​മ​സ​ഭാ സീ​റ്റു​ക​ള്‍ 210 ആ​യും ഉ​യ​രും.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മ​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ​യോ​ഗ​ത്തി​ല്‍ ബി​ജു ജ​ന​താ​ദ​ള്‍, വൈ​എ​സ്ആ​ര്‍ കോ​ണ്‍ഗ്ര​സ്, എ​ന്‍സി​പി (എ​സ്പി) ശി​വ​സേ​ന (യു​ബി​റ്റി) എ​ഐ​എം​ഐ​എം എ​ന്നീ ക​ക്ഷി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കോ​ണ്‍ഗ്ര​സ്, ഡി​എം​കെ, എ​സ്പി തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​മി​ത് ഷാ ​കാ​ണും. സ്ത്രീ​ക​ള്‍ക്കു 33 ശ​ത​മാ​നം സീ​റ്റു​ക​ള്‍ സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ത്തതെ ന്താണെന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​രി​നോ​ട് അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

K-Rail Survey

Tags : Women's Reservation Bill center controversy Parliament Women's

Recent News

Corehub Up