തിരുവനന്തപുരം: ധാതു ഖനനവും ഖനികളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്ലിനെതിരേ കേരളം.
ഭരണഘടനയുടെ ഫെഡറൽ സ്വാഭാവം തകർക്കുന്ന ബിൽ പാസാക്കാനുള്ള നീക്കത്തിലെ കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഭരണഘടന പ്രകാരം ഭൂമി സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്റെ അധികാരത്തിലും അവകാശത്തിലും ഉൾപ്പെടുന്നതാണ്. ഇതു മറികടന്ന് കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിനെതിരേയാണ് പ്രതിഷേധമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
സ്വകാര്യവത്കരണം നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ഇതോടെ കരിമണൽ ഖനനത്തിൽ വിദേശ കുത്തക കന്പനികളെ കൊണ്ടുവരാൻ കേന്ദ്രത്തിനു കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.