ഒമർ അർട്ടാൻ
യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യൻ ഇതര റഫറിയായി സൊമാലിയയുടെ ഒമർ അർട്ടാൻ ചരിത്രം സൃഷ്ടിച്ചു.
2026ലെ ഫിഫ ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യലുകളുടെ പട്ടികയിൽ ഫിഫ അർട്ടാനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അമേരിക്കയിലേക്ക് പ്രവേശനം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഭീകരസംഘടനയിലെ അംഗങ്ങളെന്നു സംശയിക്കപ്പെടുന്നവരുമായുള്ള ബന്ധം ആരോപിച്ചാണ് ട്രംപ് ഭരണകൂടം അർട്ടാന് ലോകകപ്പിനായി യുഎസിലേക്ക് പ്രവേശനാനുമതി നിഷേധിച്ചത്.
ഇതിനു പിന്നാലെയാണ് കോണ്‍ഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോളും യുവേഫയും ചേർന്ന് 2026ലെ യുവേഫ സൂപ്പർ കപ്പ് നിയന്ത്രിക്കാൻ അർട്ടാനെ ചുമതലപ്പെടുത്തിയത്.
‘ചരിത്രം കുറിക്കപ്പെട്ടു! യുവേഫ സൂപ്പർ കപ്പ് നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യൻ ഇതര റഫറിയായി ഒമർ അർട്ടാൻ മാറി!’-യുവേഫ തങ്ങളുടെ ഒൗദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.
അർട്ടാൻ 2018 മുതൽ ഫിഫയുടെ അന്താരാഷ്ട്ര റഫറിമാരുടെ പട്ടികയിലുണ്ട്. 2025/26 സിഎഎഫ് ചാന്പ്യൻസ് ലീഗ് ഫൈനലിന്റെ രണ്ടാം പാദ മത്സരം അടക്കം നിരവധി പ്രധാന മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.
Tags : OmarArtan EuropeanReferee SuperCup Sports