Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EuropeanReferee

യൂ​​റോ​​പ്പി​​ൽ ഒ​​മ​​ർ ച​​രി​​ത്രം! സൂ​​പ്പ​​ർ ക​​പ്പ് നി​​യ​​ന്ത്രി​​ക്കു​​ന്ന ആ​​ദ്യ യൂ​​റോ​​പ്യ​​ൻ ഇ​​ത​​ര റ​​ഫ​​റി​​യാ​​യി ഒ​​മ​​ർ അ​​ർ​​ട്ടാ​​ൻ

യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് മ​​ത്സ​​രം നി​​യ​​ന്ത്രി​​ക്കു​​ന്ന ആ​​ദ്യ യൂ​​റോ​​പ്യ​​ൻ ഇ​​ത​​ര റ​​ഫ​​റി​​യാ​​യി സൊ​​മാ​​ലി​​യ​​യു​​ടെ ഒ​​മ​​ർ അ​​ർ​​ട്ടാ​​ൻ ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചു.

2026ലെ ​​ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ള്ള മാ​​ച്ച് ഒ​​ഫീ​​ഷ്യ​​ലു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഫി​​ഫ അ​​ർ​​ട്ടാ​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല.

ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യി​​ലെ അം​ഗ​ങ്ങ​ളെ​ന്നു സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്നവരുമാ​​യു​​ള്ള ബ​​ന്ധം ആ​​രോ​​പി​​ച്ചാ​​ണ് ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം അ​​ർ​​ട്ടാ​​ന് ലോ​​ക​​ക​​പ്പി​​നാ​​യി യു​​എ​​സി​​ലേ​​ക്ക് പ്ര​​വേ​​ശ​​നാ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​ത്.

ഇ​​തി​​നു​​ പി​​ന്നാ​​ലെ​​യാ​​ണ് കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ആ​​ഫ്രി​​ക്ക​​ൻ ഫു​​ട്ബോ​​ളും യു​​വേ​​ഫ​​യും ചേ​​ർ​​ന്ന് 2026ലെ ​​യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് നി​​യ​​ന്ത്രി​​ക്കാ​​ൻ അ​​ർ​​ട്ടാ​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

‘ച​​രി​​ത്രം കു​​റി​​ക്ക​​പ്പെ​​ട്ടു! യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് നി​​യ​​ന്ത്രി​​ക്കു​​ന്ന ആ​​ദ്യ യൂ​​റോ​​പ്യ​​ൻ ഇ​​ത​​ര റ​​ഫ​​റി​​യാ​​യി ഒ​​മ​​ർ അ​​ർ​​ട്ടാ​​ൻ മാ​​റി!’-​​യു​​വേ​​ഫ ത​​ങ്ങ​​ളു​​ടെ ഒൗ​​ദ്യോ​​ഗി​​ക എ​​ക്സ് അ​​ക്കൗ​​ണ്ടി​​ൽ കു​​റി​​ച്ചു.

അ​​ർ​​ട്ടാ​​ൻ 2018 മു​​ത​​ൽ ഫി​​ഫ​​യു​​ടെ അ​​ന്താ​​രാ​​ഷ്ട്ര റ​​ഫ​​റി​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ലു​​ണ്ട്. 2025/26 സി​​എ​​എ​​ഫ് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​ന്‍റെ ര​​ണ്ടാം പാ​​ദ​​ മ​​ത്സ​​രം അ​​ട​​ക്കം നി​​ര​​വ​​ധി പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ൾ അ​​ദ്ദേ​​ഹം നി​​യ​​ന്ത്രി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up