x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് ഡോ. ​സ​ച്ച്മോ​ർ തോ​മ​സി​നെ ആ​ദ​രി​ക്കു​ന്നു

ജീ​മോ​ൻ റാ​ന്നി
Published: August 14, 2026 08:02 AM IST | Updated: August 14, 2026 08:02 AM IST

ഡോ. ​സ​ച്ച്മോ​ർ തോ​മ​സി​ന് പു​ര​സ്‌​കാ​രം

ടെ​ക്‌​സ​സ്: ടെ​ക്‌​സ​സി​ലെ മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം 'ആ​വ​ണി​ത്തെ​ന്ന​ൽ 2026' ഓ​ഗ​സ്റ്റ് 15-ന് ​ലീ​ഗ് സി​റ്റി​യി​ലെ ജോ​ണി അ​രോ​ൾ​ഫോ സി​വി​ക് സെ​ന്‍ററിൽ (Johnnie Arolfo Civic Center) വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ആ ​വേ​ദി​യി​ൽ വ​ച്ച് ഡോ. ​സ​ച്ച്മോ​ർ തോ​മ​സി​നെ ആ​ദ​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച സാ​മൂ​ഹി​ക സേ​വ​ന​വും സ​മൂ​ഹ​ത്തി​ന് ന​ൽ​കി​വ​രു​ന്ന നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യും പ​രി​ഗ​ണി​ച്ചാ​ണ് ഡോ. ​സ​ച്ച്മോ​ർ തോ​മ​സി​ന് ഈ ​പ്ര​ത്യേ​ക പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഗാ​ൽ​വ​സ്റ്റ​ൺ കൗ​ണ്ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 13 ആ​രോ​ഗ്യ-​പ​രി​ച​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​സ​ച്ച്മോ​ർ തോ​മ​സി​ന്‍റെ സേ​വ​ന​ശൃം​ഖ​ല​യി​ൽ ആ​ശു​പ​ത്രി​ക​ൾ, വ​യോ​ജ​ന പ​രി​ച​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, മെ​മ്മ​റി കെ​യ​ർ യൂ​ണി​റ്റു​ക​ൾ, മെ​ഡി​ക്ക​ൽ സ്പാ​ക​ൾ, പ്രൈ​മ​റി കെ​യ​ർ ക്ലി​നി​ക്കു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, അ​ദ്ദേ​ഹം നി​ല​വി​ൽ ഗാ​ൽ​വ​സ്റ്റ​ൺ കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മെ​ഡി​ക്ക​ൽ ഡോ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. ആ​രോ​ഗ്യ​രം​ഗ​ത്തെ സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം എ​ന്നും സ​ഹാ​യ​ഹ​സ്ത​വു​മാ​യി മു​ന്നി​ലു​ണ്ട്. സ​മൂ​ഹ​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത​ലും ആ​ത്മാ​ർ​ഥ​മാ​യ സേ​വ​ന​വും തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​യും ഏ​റെ വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന​താ​ണ്.

MSOLC-യു​ടെ പ​ത്തു​വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു വ്യ​ക്തി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്ന​ത്. ഈ ​ച​രി​ത്ര​പ​ര​മാ​യ ആ​ദ​ര​വി​ന് അ​ർ​ഹ​നാ​കു​ന്ന​ത് ഡോ. ​സ​ച്ച്മോ​ർ തോ​മ​സാ​ണ്. 2026 ഓ​ഗ​സ്റ്റ് 15-ന് ​ന​ട​ക്കു​ന്ന മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ (MSOLC) ഓ​ണാ​ഘോ​ഷ​മാ​യ “അ​വ​ണി​ത്തെ​ന്ന​ൽ 2026” വേ​ദി​യി​ൽ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചും പ്ര​ശം​സാ​ഫ​ല​കം സ​മ്മാ​നി​ച്ചും ആ​ദ​രി​ക്കു​ന്ന​താ​ണ്.

MSOLC-യു​ടെ വ​ള​ർ​ച്ച​യ്ക്കും സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ക​രു​ത്തേ​കി​യ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കും തു​ട​ർ​ച്ച​യാ​യ സ​ഹ​ക​ര​ണ​ത്തി​നും MSOLC കു​ടും​ബ​ത്തി​ന്റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്നു.

Tags : Dr. Satchmore Thomas honored community service

Recent News

Corehub Up