ഫൊക്കാനയ്ക്ക് പുതു നേതൃത്വം
പെൻസിൽവാനിയ: ഫൊക്കാനയെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ ഫിലിപ്പോസ്, ഫിലിപ്പും (ന്യുയോർക്ക്), സെക്രട്ടറിയായി സന്തോഷ് നായരും (ഷിക്കാഗോ) ടീമും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
വ്യക്തികേന്ദ്രീകൃത നേതൃത്വത്തിനുപകരം കൂട്ടായ പ്രവര്‍ത്തനത്തെയും യുവജന പങ്കാളിത്തത്തെയും സാങ്കേതികവിദ്യയുടെ പ്രയോജനപ്പെടുത്തലിനെയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനരേഖയാണ് പുതിയ ഭാരവാഹികൾ മുന്നോട്ടുവയ്ക്കുന്നത്. കേരളവുമായി കൂടുതല്‍ സജീവമായ ബന്ധം, യുവജന ശാക്തീകരണം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസന അജണ്ടയാണ് ഭാരവാഹികൾ ലക്ഷ്യമിടുന്നത
്.
ഫൊക്കാനയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ഫിലിപ്പോസ് ഫിലിപ് പറഞ്ഞു. യുവജനങ്ങളുടെ ഊര്‍ജവും സാങ്കേതികവിദ്യയുടെ സാധ്യതകളും സാമൂഹിക സേവനത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള ഒരു സംഘടനാ നവീകരണമാണ് ഉദ്ദേശിക്കുന്നത് .
വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ നടപ്പാക്കാവുന്ന പദ്ധതികളാണ് തന്റെ മുന്‍ഗണനയെന്നും, അംഗസംഘടനകളുടെ അഭിപ്രായങ്ങളെ മാനിച്ച് കൂട്ടായ നേതൃത്വത്തിലൂടെ ഫൊക്കാനയെ കൂടുതല്‍ കരുത്തുറ്റതും ജനകീയവുമായ ഒരു സംഘടനയാക്കി വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു
. സേവനവും സുതാര്യതയും പ്രവര്‍ത്തന മികവും മുഖമുദ്രയാക്കുന്ന ഒരു പുതിയ അധ്യായം ഫൊക്കാനയില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവിലെ പ്രസിഡന്റ് സജിമോൻ ആന്റണിയും സംഘവും ആരംഭിച്ച നല്ല പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട്, പുതുതലമുറയുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും അനുയോജ്യമായ ഒരു ഫൊക്കാനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നു ജനറൽ സെക്രട്ടറി സന്തോഷ് നായർ പറഞ്ഞ
മറ്റു ഭാരവാഹികൾ.
ട്രഷറർ: ആന്റോ വർക്കി; എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്: ലിൻഡോ ജോളി; വൈസ് പ്രസിഡൻറ്: ജോസി ജെ കാരക്കാട്ട്; അസോസിയേറ്റ് സെക്രട്ടറി: സോണി തോമസ് അമ്പൂക്കൻ; അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി: അജു ഉമ്മൻ; അസോസിയേറ്റ് ട്രഷറർ : അപ്പുക്കുട്ടൻ പിള്ള; അഡീഷണൽ അസോസിയേറ്റ് ട്രഷറർ: ഗ്രേസ് മറിയ ജോസഫ് .
വിമൻസ് ഫോറം ചെയർ: ഷൈനി രാജുബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ: ജോയ് വി ചാക്കപ്പൻ; മനോജ് ജെ എടമനനാഷണൽ കമ്മിറ്റി അംഗങ്ങൾ: ബിജോ വിതയത്തിൽ; റെജി വർഗീസ്; അജു എബ്രഹാം; ഷൈമി ജേക്കബ്; മേരി ഫിലിപ്; സുജ ജോസ്; ആന്റണി മാത്യു; സുഷമ പ്രവീൺ; അനിൽ കുമാർ ദാമോദരൻ പിള്ള; ചെറിയാൻ പെരുമാൾ; ആദർശ് രവീന്ദ്രൻ; ശിവ തഷ്ണാത്; ജോർജ് നടവയൽ ദേവസ്യ; ജിൻസ് ജോസഫ്; റോണി വർഗീസ്.യൂത്ത് കമ്മിറ്റി (യുഎസ്എ) 5 അംഗങ്ങൾ: അഷിത അലക്സ്; സാറ എൽ പോത്തൻ; എബി അലക്സ്; ടിയ കെ ബാബു; ബിനിൽ ബെന്നി.യൂത്ത് കമ്മിറ്റി (കാനഡ) അനിത ബിജു ജോർജ്; ജൂലി ജോസി കരക്കാട്ട്.ആർവിപിറീജിയൻ1: ഫോബി പോൾ ചിട്ടിശ്ശേരിറീജിയൻ
Tags : New leadership for Phokana Philip Santosh Nair