റയാൻ ഈസ്ലി
ഓക്ലഹോമ: മൃഗസംരക്ഷണ ജീവനക്കാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓക്ലഹോമയിലെ ഗ്രോളർ പൈൻസ് ടൈഗർ പ്രിസർവിൽ ബിഗ് ക്യാറ്റ് ഷോ’ നടക്കുന്നതിനിടെയാണ് മൃഗസംരക്ഷണ ജീവനക്കാരനായ റയാൻ ഈസ്ലി (37)യെ കടുവ ആക്രമിച്ചത്. പ്രകടനം കാണാൻ എത്തിയവരുടെ കൂട്ടത്തിൽ റയാന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു.
കടുവകളെ കാണാനും മൃഗങ്ങളെ എങ്ങനെ പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പ്രദർശനങ്ങൾ കാണാനും സന്ദർശകർക്ക് ടൂറുകൾ ബുക്ക് ചെയ്യാവുന്ന ഒരു സ്വകാര്യ കേന്ദ്രമാണ് പ്രിസർവ് എന്നാണ് അവർ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. കടുവയുടെ ആക്രമണത്തിൽ ഏറ്റ പരുക്കാണ് റയാന്റെ മരണകാരണമെന്ന് പിന്നീട് പരിശോധനയിൽ സ്ഥിരീകരിച്ചു.
Tags : Animal rescue worker dies Oklahoma