അനൂപ് ജേക്കബ്
തിരുവനന്തപുരം: ഓണക്കാലത്ത് വിവിധ കാർഡുകൾക്കുള്ള റേഷൻ അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള മുൻ ഭക്ഷ്യമന്ത്രിയുടെ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കാനെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.
അരി വില 10.90 ൽ നിന്ന് 26 ആയി വർധിപ്പിച്ചുവെന്ന വാദം തെറ്റാണ്. ഒരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ല.
നീല കാർഡിന് കഴിഞ്ഞ തവണ ആളൊന്നിന് നാലു രൂപയ്ക്ക് രണ്ടു കിലോഗ്രാം അരിയും കൂടാതെ ഒരു കുടുംബത്തിന് 10 കിലോ അരി 10.90 രൂപയ്ക്കും നൽകി. ഇത്തവണ ഓണത്തിന് ആളൊന്നിനു നാലു രൂപ നിരക്കിൽ രണ്ടു കിലോഗ്രാം അരിയും 17 രൂപ നിരക്കിൽ നാലു കിലോഗ്രാം ആട്ടയും കൂടാതെ സ്പെഷൽ വിഹിതമായി ഒരു കുടുംബത്തിന് മൂന്നു കിലോഗ്രാം അരി 10.90 രൂപ നിരക്കിലും രണ്ടു കിലോഗ്രാം ഗോതന്പ് 8.70 രൂപയ്ക്കും നൽകുന്നുണ്ട്.
ഇതോടൊപ്പമാണ് ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ 26 രൂപ നിരക്കിൽ നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
Tags : Ministers Food AnoopJacob Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs