പ്രതീകാത്മക ചിത്രം
കോഴിക്കോട്: യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ. തടമ്പാട്ടുതാഴം സ്വദേശി വൈശാഖൻ ആണ് മരിച്ചത്. ജീവനൊടുക്കിയതെന്നാണ് സംശയം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതിയുടെ കൊലപാതകം നടന്നത്.
ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വൈശാഖനെ പിടികൂടിയിരുന്നു. ഈ സംഭവം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയായ വൈശാഖനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Accused murder dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash