x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി​യി​ൽ ന​ഴ്സ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: August 14, 2026 09:14 AM IST | Updated: August 14, 2026 09:14 AM IST

പ്രതീകാത്മക ചിത്രം

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം അ​ഷ്ട​മു​ടി സ്വ​ദേ​ശി​നി​യാ​യ അ​ലീ​ന സാ​ബു (25) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ത​ല​ശേ​രി ടെ​മ്പി​ൾ ഗേ​റ്റി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി അ​ലീ​ന ഈ ​ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. അ​വ​ധി​ക്കു​ശേ​ഷം നാ​ട്ടി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് യു​വ​തി തി​രി​ച്ചെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​ട്ടും മു​റി​യി​ൽ നി​ന്ന് യാ​തൊ​രു അ​ന​ക്ക​വും ഇ​ല്ലാ​താ​യ​തോ​ടെ കൂ​ടെ​യു​ള്ള​വ​ർ വി​വ​രം അ​ന്വേ​ഷി​ച്ചു. ഫോ​ണി​ൽ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ലീ​ന​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ന്‍റെ മ​ര​ണ​ത്തി​ന് മ​റ്റാ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്

Tags : nurse Found Dead Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up