x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ള​റാ​ഡോ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞു അ​ഞ്ച് കൗ​മാ​ര​ക്കാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

പി.പി. ചെ​റി​യാ​ൻ
Published: August 14, 2026 07:42 AM IST | Updated: August 14, 2026 07:42 AM IST

കൊ​ള​റാ​ഡോ​യി​ൽ അപകടം

 

 കൊ​ള​റാ​ഡോ: യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ത്ത​നെ​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് കൗ​മാ​ര​ക്ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഗ്രാ​ന്‍​ഡ് ജ​ങ്ഷ​നി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

രാ​വി​ലെ 7.45ഓ​ടെ​യാ​ണ് വാ​ഹ​നം മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​രി​ച്ച​വ​ർ ഗ്രാ​ൻ​ഡ് ജംഗ്ഷ​ൻ സ്വ​ദേ​ശി​ക​ളാ​യ 17 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക​ളാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ പേ​രു​ക​ൾ നി​യ​മ​പ​ര​മാ​യി പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് കൊ​റോ​ണ​ർ ഓ​ഫി​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.‌

വാ​ഹ​നം തെ​ക്ക് ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി കു​ത്ത​നെ​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​മി​ത​വേ​ഗ​ത​യാ​ണോ അ​പ​ക​ട​കാ​ര​ണ​മെ​ന്ന​ത് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഡ്രൈ​വ​റും മു​ൻ സീ​റ്റി​ലി​രു​ന്ന യാ​ത്രി​ക​നും ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്നു​വെ​ന്നും, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത മ​റ്റ് ര​ണ്ട് പേ​ർ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​പോ​യി.

പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഗ്രാ​ൻ​ഡ് ജംഗ്ഷൻ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ്, ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, മേ​സ കൗ​ണ്ടി സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ, കൊ​റോ​ണ​ർ ഓ​ഫി​സ് എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ലം പ​രി​ശോ​ധി​ച്ചു.

Tags : Five teenagers die crashes into mountain Colorado

Recent News

Corehub Up