x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു

വെബ്ഡെസ്ക്
Published: July 28, 2026 02:51 PM IST | Updated: July 28, 2026 05:07 PM IST

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഭ​ര​ണ​സ​മി​തി

മനാമ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2026–2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കു​ള്ള ആ​ദ​ര​വും "വി​ള​ക്കു​മ​രം 2026' സു​വ​നീ​ർ പ്ര​കാ​ശ​ന​വും കെ​സി​എ ഹാ​ളി​ൽ ന​ട​ന്നു.

കെ​പി​എ ഫെ​സ്റ്റ് 2026 എ​ന്ന പേ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​നു ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ഹ്‌​റിൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റി​ൻ മു​ൻ ചെ​യ​ർ​മാ​നും കെപിഎ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

K-Rail Survey

സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന "വി​ള​ക്കു​മ​രം 2026' എ​ന്ന സു​വ​നീ​ർ എ​ഡി​റ്റ​ർ സ​ലീം ത​യ്യി​ലും എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് കെപിഎ​യു​ടെ മു​തി​ർ​ന്ന അം​ഗം റ​ഹീം വാ​വാ​കു​ഞ്ഞി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

പു​തി​യ ഭ​ര​ണ​സ​മി​തി​ക്കു​ള്ള ബാ​ഡ്ജ് വി​ത​ര​ണം പി​.വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും പ്രി​ന്‍​സ് ന​ട​രാ​ജ​നും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. കെ.​ടി. സ​ലിം, അ​സീ​ല്‍ അ​ബ്ദു​ല്‍​റ​ഹ്മാ​ന്‍, റ​ഫീ​ക്ക് അ​ബ്ദു​ള്ള, ച​ന്ദ്ര​ബോ​സ്, റ​ഹിം വാ​വാ​കു​ഞ്ഞു എ​ന്നി​വ​ര്‍ മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

 

K-Rail Survey

പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ച​ട​ങ്ങി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് കെപിഎ​യു​ടെ ക​ലാ-​സാം​സ്കാ​രി​ക വി​ഭാ​ഗ​ങ്ങ​ളാ​യ കെപിഎ സിം​ഫ​ണി, പ്ര​വാ​സി​ശ്രീ, സൃ​ഷ്ടി, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ കെ.​പി.​എ ഫെ​സ്റ്റ് 2026ന് ​കൂ​ടു​ത​ൽ മി​ക​വേ​കി.

K-Rail Survey

കെ​പി​എ കു​ടും​ബാം​ഗ​ങ്ങ​ൾ, ബ​ഹ്‌​റി​നി​ലെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് പു​തുഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

Tags : KollamPravasiAssociation NewExecutiveCommittee NRINews

Recent News

Corehub Up