Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KollamPravasiAssociation

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 70-ാമ​ത് കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ക്ക് മു​റി​ച്ച് അം​ഗ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​വും പൈ​തൃ​ക​വും ഭാ​ഷ​യും സം​സ്കാ​ര​വും ഓ​ർ​മി​പ്പി​ക്കു​ന്ന കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ത​ന്‍റെ ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ഐ​ക്യ​വും മ​ത​സൗ​ഹാ​ർ​ദ്ദ​വും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി വി.​എം. പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ സി​ദ്ദി​ഖ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ച​ട​ങ്ങി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വ​ച്ച​തോ​ടെ ആ​ഘോ​ഷം സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​പി​ച്ചു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥി​നെ ആ​ദ​രി​ച്ചു.

ഹ്ര​സ്വ സ​ന്ദ​ര്‍​ശ​നാ​ര്‍​ത്ഥം ബ​ഹ്റൈ​നി​ല്‍ എ​ത്തി​യ കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക -ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യും കൊ​ല്ലം, കു​ണ്ട​റ മ​ണ്ഡ​ലം എം​എ​ല്‍എയു​മാ​യ പി ​സി വി​ഷ്ണു​നാ​ഥി​നെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ആ​ദ​രി​ച്ചു

ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​ല്‍ മ​ല​യാ​ളം പാ​ഠ​ശാ​ല​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ഉ​ത്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ സു​വ​നീ​റും മ​ന്ത്രി​ക്കു കൈ​മാ​റി.

കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ്‌ ത​ങ്ക​ച്ച​ന്‍, അ​സി​സ്റ്റ​ന്റ്റ് ട്ര​ഷ​റ​ര്‍ സി​ദ്ധീ​ക്ക് ഷാ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു മ​ന്ത്രി​ക്കു മെ​മെ​ന്‍റോ കൈ​മാ​റി. ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി​വി രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ്‌ കാ​ര​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

അ​സു​ഖ​ബാ​ധി​ത​നാ​യ കൊ​ല്ലം സ്വദേശിക്ക് കെെത്താങ്ങായി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

സ​ൽ​മാ​നി​യ: നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ട​യി​ൽ രോ​ഗം മൂ​ലം സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ചി​കി​ത്സ ക​ഴി​ഞ്ഞു നാ​ട്ടി​ലേ​ക്ക് തു​ട​ർചി​കി​ത്സ​ക്കാ​യി പോ​കേ​ണ്ട അ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല്ലം തേ​വ​ല​ക്ക​ര സ്വ​ദേ​ശി​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷന്‍റെ സ​ഹാ​യം.

രോ​ഗം കാ​ര​ണം ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ജോ​ലി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ​ഹോ​ദ​ര​നാ​ണ് കെപി​എയു​ടെ സ​ഹാ​യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കെ​പി​എയു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ​പി​എ ചാ​രി​റ്റി വിം​ഗ് യാ​ത്ര ടി​ക്ക​റ്റ് കൈ​മാ​റി.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു

മനാമ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2026–2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും മു​ന്‍ ഭ​ര​ണ​സ​മി​തി​ക്കു​ള്ള ആ​ദ​ര​വും "വി​ള​ക്കു​മ​രം 2026' സു​വ​നീ​ർ പ്ര​കാ​ശ​ന​വും കെ​സി​എ ഹാ​ളി​ൽ ന​ട​ന്നു.

കെ​പി​എ ഫെ​സ്റ്റ് 2026 എ​ന്ന പേ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​നു ബ​ഹ്റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ഹ്‌​റിൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്‌​റി​ൻ മു​ൻ ചെ​യ​ർ​മാ​നും കെപിഎ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പ്രി​ൻ​സ് ന​ട​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Latest News

Corehub Up