ടിക്കറ്റ് കെെമാറുന്നു
മനാമ: തുടർചികിത്സാർഥം നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് കൊല്ലം പ്രവാസി അസോസിയേഷൻ യാത്രാ ടിക്കറ്റ് നൽകി സഹായിച്ചു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി തുച്ഛമായ വേദനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു ഇവർ.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ദിവസങ്ങളായി ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ സാഹചര്യം ഉണ്ടായി. കെപിഎ ചാരിറ്റി വിംഗിന്റെയും വനിതാ വിഭാഗമായ പ്രവാസിശ്രീയുടെയും നേതൃത്വത്തിലാണ് യാത്രാ ടിക്കറ്റ് കൈമാറിയത്.
കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി.എം. പ്രമോദ്, ചാരിറ്റി വിംഗ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ കോഓർഡിനേറ്റർ ഷമീർ സലീം, പ്രവാസിശ്രീ അസിസ്റ്റന്റ് ചെയർപേഴ്സൺ ഷാമില ഇസ്മായീൽ എന്നിവർ സന്നിഹിതരായിരുന്നു.
Tags : KollamPravasiAssociation KPA TravelTicket