ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി "സ്വർഗീയ നാദം' സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു.
"തിരുനാമ കീർത്തനം - ഫേസ് ടു ഫേസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടിയിൽ പ്രശസ്ത സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
ബുധനാഴ്ച (ഡാളസ് സമയം രാത്രി ഏഴിന്/ ഈസ്റ്റേൺ സമയം രാത്രി എട്ടിന് / ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 5.30) ആണ് ഈ ഓൺലൈൻ സംഗീത വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിലൂടെ തത്സമയമായി പരിപാടിയിൽ പങ്കുചേരാവുന്നതാണ്.
4,850-ഓളം ഗാനങ്ങൾക്ക് ഈണം പകരുകയും 2,900-ഓളം ഗാനങ്ങൾക്ക് രചന നിർവഹിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. സണ്ണി സ്റ്റീഫൻ. 2000-ൽ "കരുണം' എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, എസ്. ജാനകി തുടങ്ങിയ പ്രമുഖ ഗായകരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം "വേൾഡ് പീസ് മിഷന്റെ' സ്ഥാപകൻ കൂടിയാണ്.
പരിപാടിയുടെ വിവരങ്ങൾ ബുധനാഴ്ച സമയം: 08:00 PM EST / 07:00 PM (Dallas) / 05:30 AM (IST - Thursday). Zoom ID: 769 374 4841, Passcode: music.
റവ. കോശി കുര്യൻ ആരംഭ പ്രാർഥനയും റവ. ജോർജ്കുട്ടി കൊച്ചമ്മൻ സമാപന പ്രാർഥനയും നിർവഹിക്കും. കൂടാതെ സണ്ണി, ജോജു, അജി, സിജി, സാബു, ബീന, ഇഷ വിനീഷ്, ക്രിസ്റ്റ, ജനിയ തുടങ്ങിയ മികച്ച കലാകാരന്മാരും പരിപാടിയിൽ അണിനിരക്കുന്നു.
സംഗീത പ്രേമികൾ ഏവരും ഈ ആത്മീയ - സംഗീത വിരുന്നിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
Tags : SwargeeyaNaadam ThirunamaKeerthanam FacetoFaceLiveStreaming Dr.SunnyStephen