Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SwargeeyaNaadam

America

സ്വ​ർ​ഗീ​യ നാ​ദം 50-ാം പ​തി​പ്പ്: ഡോ. ​സ​ണ്ണി സ്റ്റീ​ഫ​നൊ​പ്പ​മു​ള്ള "തി​രു​നാ​മ കീ​ർ​ത്ത​നം' ഫേ​സ് ടു ​ഫേ​സ് ലൈ​വ് സ്ട്രീ​മിം​ഗ് ഇ​ന്ന്

ഡാ​ള​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി സം​ഗീ​ത പ്രേ​മി​ക​ൾ​ക്കാ​യി "സ്വ​ർ​ഗീ​യ നാ​ദം' സം​ഗീ​ത പ​രി​പാ​ടി​യു​ടെ 50-ാം വാ​ർ​ഷി​ക പ​തി​പ്പ് ലൈ​വ് സ്ട്രീ​മിം​ഗി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു.

"തി​രു​നാ​മ കീ​ർ​ത്ത​നം - ഫേ​സ് ടു ​ഫേ​സ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്നു.

ബു​ധ​നാ​ഴ്ച (ഡാ​ള​സ് സ​മ​യം രാത്രി ഏഴിന്/ ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി എ‌ട്ടിന് / ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.30) ആ​ണ് ഈ ​ഓ​ൺ​ലൈ​ൻ സം​ഗീ​ത വി​രു​ന്ന് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ത​ത്സ​മ​യ​മാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്.

4,850-ഓ​ളം ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​രു​ക​യും 2,900-ഓ​ളം ഗാ​ന​ങ്ങ​ൾ​ക്ക് ര​ച​ന നി​ർ​വഹി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ് ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ. 2000-ൽ "ക​രു​ണം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

യേ​ശു​ദാ​സ്, എ​സ്‌.പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം, കെ.എ​സ്. ചി​ത്ര, എ​സ്. ജാ​ന​കി തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം "വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ' സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ്.

പ​രി​പാ​ടി​യു​ടെ വി​വ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച സ​മ​യം: 08:00 PM EST / 07:00 PM (Dallas) / 05:30 AM (IST - Thursday). Zoom ID: 769 374 4841, Passcode: music.

റ​വ. കോ​ശി കു​ര്യ​ൻ ആ​രം​ഭ പ്രാ​ർ​ഥന​യും റ​വ. ജോ​ർ​ജ്കു​ട്ടി കൊ​ച്ച​മ്മ​ൻ സ​മാ​പ​ന പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ക്കും. കൂ​ടാ​തെ സ​ണ്ണി, ജോ​ജു, അ​ജി, സി​ജി, സാ​ബു, ബീ​ന, ഇ​ഷ വി​നീ​ഷ്, ക്രി​സ്റ്റ, ജ​നി​യ തു​ട​ങ്ങി​യ മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രും പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കു​ന്നു.

സം​ഗീ​ത പ്രേ​മി​ക​ൾ ഏ​വ​രും ഈ ​ആ​ത്മീ​യ -​ സം​ഗീ​ത വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥിച്ചു.

Latest News

Corehub Up