Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TravelTicket

Middle East and Gulf

നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ടി​ക്ക​റ്റ് ന​ൽ​കി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മനാമ: തു​ട​ർചി​കി​ത്സാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്രാ ടി​ക്ക​റ്റ് ന​ൽ​കി സ​ഹാ​യി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചുവ​ർ​ഷ​ങ്ങ​ളാ​യി തു​ച്ഛ​മാ​യ വേ​ദ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​നു പോ​ലും ബു​ദ്ധി​മു​ട്ടി​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. കെപിഎ ചാ​രി​റ്റി വിംഗിന്‍റെ​യും വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാണ് യാ​ത്രാ ടി​ക്ക​റ്റ് കൈ​മാ​റിയ​ത്.

കെ​പി​എ വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിംഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി വി.എം. പ്ര​മോ​ദ്, ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ ന​വാ​സ് കു​ണ്ട​റ, മ​നാ​മ ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​മീ​ർ സ​ലീം, പ്ര​വാ​സി​ശ്രീ അ​സി​സ്റ്റ​ന്‍റ് ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​മി​ല ഇ​സ്മാ​യീ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up