x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​സ് ആ​ഞ്ച​ൽ​സി​ന്‍റെ അ​മ​ര​ത്തേ​ക്ക് മ​ല​യാ​ളി വേ​രു​ക​ളു​ള്ള നി​ത്യ രാ​മ​ൻ

പി.​പി. ചെ​റി​യാ​ൻ
Published: November 9, 2026 05:05 PM IST | Updated: November 9, 2026 05:05 PM IST

നി​ത്യ രാ​മ​ൻ

ലോ​സ് ആ​ഞ്ച​ൽ​സ്: കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള നി​ത്യ രാ​മ​ൻ ലോ​സ് ആ​ഞ്ച​ൽ​സ് ന​ഗ​ര​ത്തി​ന്‍റെ പു​തി​യ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രി​യും ഏ​ഷ്യ​ൻ വം​ശ​ജ​യു​മാ​ണ് നി​ത്യ രാ​മ​ൻ.

തൃ​ശൂ​രി​ലെ അ​യ്യ​ർ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച നി​ത്യ​യ്ക്ക് ആ​റു വ​യ​സു​ള്ള​പ്പോ​ഴാ​ണ് കു​ടും​ബം അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. പി​ന്നീ​ട് മ​സാ​ച്യു​സെ​റ്റ്സി​ലെ ബെ​ർ​ലിം​ഗ്ട​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി.

മി​ക​ച്ച വി​ദ്യാ​ഭ്യാ​സം നേ​ടി​യ നി​ത്യ അ​ർ​ബ​ൻ പ്ലാ​നിം​ഗ് മേ​ഖ​ല​യി​ലാ​ണ് ത​ന്‍റെ ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ത്ത​ത്. 2003-ൽ ​ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് സോ​ഷ്യ​ൽ സ്റ്റ​ഡീ​സി​ൽ ബി​രു​ദം നേ​ടി​യ അ​വ​ർ, 2008-ൽ ​മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (എം​ഐ​ടി) നി​ന്ന് അ​ർ​ബ​ൻ പ്ലാ​നിംഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

22-ാം വ​യ​സി​ലാ​ണ് നി​ത്യ അ​മേ​രി​ക്ക​ൻ പൗ​ര​ത്വം നേ​ടി​യ​ത്. തു​ട​ർ​ന്ന് 23-ാം വ​യ​സി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ അ​വ​ർ ചെ​ന്നൈ ന​ഗ​ര​ത്തി​ലെ ശു​ചി​ത്വ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി "ട്രാ​ൻ​സ്പ​ര​ന്‍റ് ചെ​ന്നൈ' എ​ന്ന ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന് തു​ട​ക്ക​മി​ട്ടു.

2020-ൽ ​സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച നി​ത്യ രാ​മ​ൻ ലോ​സ് ആ​ഞ്ച​ൽ​സ് സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ അ​വ​ർ​ക്ക് ല​ഭി​ച്ച പു​തി​യ അം​ഗീ​കാ​ര​മാ​യാ​ണ് മേ​യ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ലോ​സ് ആ​ഞ്ച​ൽ​സി​നെ ന​യി​ക്കാ​നു​ള്ള നി​ത്യ രാ​മ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഗോ​ള​ത​ല​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്കും ഇ​ന്ത്യ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്.

Tags : NithyaRaman LosAngeles Mayor MalayaliOrigin NRINews

Recent News

Corehub Up