x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​വു​ശി​ക്ഷ​യ്ക്കി​ടെ ക​ര​ൾ അ​ർ​ബു​ദം ബാ​ധി​ച്ചു; മ​ല​യാ​ളി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

എൻആർഐ ഡെസ്ക്
Published: November 9, 2026 03:39 PM IST | Updated: November 9, 2026 03:39 PM IST

സ​ജീ​ദ് ജ​മാ​ലു​ദ്ധീ​ൻ

റി​യാ​ദ്: വാ​ഹ​ന​ത്തി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്ന മ​ല​യാ​ളി റി​യാ​ദി​ൽ മ​രി​ച്ചു.

കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി സ​ജീ​ദ് ജ​മാ​ലു​ദ്ധീ​ൻ (42) ആ​ണ് റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. എ​ട്ടു​വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു സ​ജീ​ദ്.

2024 ഒ​ക്ടോ​ബ​റി​ൽ റി​യാ​ദി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​രോ​ധി​ത വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചെ​ന്ന കേ​സി​ൽ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ശി​ക്ഷ അ​നു​ഭ​വി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ജ​യി​ലി​ൽ​വ​ച്ച് ര​ക്തം ഛർ​ദി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ജി​ത്തി​ന് ക​ര​ൾ അ​ർ​ബു​ദ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

പി​ന്നീ​ട് റി​യാ​ദ് കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ തു​ട​ർ​ന്നു. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ അ​വ​സാ​ന ര​ണ്ടു മാ​സ​ത്തോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

അ​മ്മ​യും ര​ണ്ട് സ​ഹോ​ദ​രി​മാ​രു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി. ദ​മാം വ​ഴി​യാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. കേ​ളി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം വൈ​സ് ചെ​യ​ർ​മാ​ൻ നാ​സ​ർ പൊ​ന്നാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ.

Tags : SajidJamaluddin MalayaliExpat Riyadh PrisonSentence

Recent News

Corehub Up