x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ത്തി​ക്കാ​ന്‍റെ വാ​ർ​ത്താ​വി​നി​മ​യ വി​ഭാ​ഗം പ്രി​ഫെ​ക്ടാ​യി മ​രി​യ മോ​ൺ​സെ​റാ​ത്ത് അ​ൽ​വ​രാ​ഡോ ചു​മ​ത​ല​യേ​റ്റു

ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്ട്
Published: November 9, 2026 03:14 PM IST | Updated: November 9, 2026 03:15 PM IST

മ​രി​യ മോ​ൺ​സെ​റാ​ത്ത് അ​ൽ​വ​രാ​ഡോ

വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​ന്‍റെ വാ​ർ​ത്താ​വി​നി​മ​യ വി​ഭാ​ഗ​മാ​യ ഡി​ക്കാ​സ്റ്റ​റി ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ പ്രി​ഫെ​ക്‌ടാ​യി മെ​ക്സി​ക്ക​ൻ -​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മ​രി​യ മോ​ൺ​സെ​റാ​ത്ത് അ​ൽ​വ​രാ​ഡോ ചു​മ​ത​ല​യേ​റ്റു.

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ന​ട​ത്തി​യ നി​യ​മ​നം ഈ മാസം ഒന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യും ആ​ദ്യ അ​ൽ​മാ​യ വ​നി​ത​യും ഇ​റ്റ​ലി​ക്കാ​രി​യ​ല്ലാ​ത്ത ആ​ദ്യ വ്യ​ക്തി​യു​മാ​ണ് അ​വ​ർ.

1986ൽ ​മെ​ക്സി​ക്കോ സി​റ്റി​യി​ൽ ജ​നി​ച്ച അ​ൽ​വ​രാ​ഡോ ബാ​ല്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. ഫ്ലോ​റി​ഡ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദ​വും ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

മ​ത​സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ നി​യ​മ​സം​ഘ​ട​ന​യാ​യ ബെ​ക്ക​റ്റ് ഫ​ണ്ട് ഫോ​ർ റി​ലീ​ജി​യ​സ് ലി​ബ​ർ​ട്ടി​യി​ൽ ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ വി​വി​ധ നേ​തൃ​ത്വ​സ്ഥാ​ന​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

വി​വി​ധ ഭാ​ഷ​ക​ളി​ലൂ​ടെ​യും ആ​ധു​നി​ക ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​ഭ​യു​ടെ സ​ന്ദേ​ശം ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യം.

2026 ജൂ​ൺ രണ്ടിനാ​ണ് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ, മോ​ൺ​സെ അ​ൽ​വ​രാ​ഡോ​യെ വ​ത്തി​ക്കാന്‍റെ വാ​ർ​ത്താ​വി​നി​മ​യ വി​ഭാ​ഗ​ത്തി​ന്‍റെ പ്രി​ഫെ​ക്ടാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന്, ന​വം​ബ​ർ ഒന്നിന് ​മു​ൻ പ്രി​ഫെ​ക്ട് പൗ​ലോ റു​ഫീ​നി​യു​ടെ പി​ൻ​ഗാ​മി​യാ​യി അ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

Tags : MaríaMontserratAlvarado Vatican CommunicationsOfficer NRINews

Recent News

Corehub Up