വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗമായ ഡിക്കാസ്റ്ററി ഫോർ കമ്യൂണിക്കേഷന്റെ പ്രിഫെക്ടായി മെക്സിക്കൻ - അമേരിക്കൻ മാധ്യമപ്രവർത്തക മരിയ മോൺസെറാത്ത് അൽവരാഡോ ചുമതലയേറ്റു.
ലെയോ പതിനാലാമൻ മാർപാപ്പ നടത്തിയ നിയമനം ഈ മാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ അൽമായ വനിതയും ഇറ്റലിക്കാരിയല്ലാത്ത ആദ്യ വ്യക്തിയുമാണ് അവർ.
1986ൽ മെക്സിക്കോ സിറ്റിയിൽ ജനിച്ച അൽവരാഡോ ബാല്യത്തിൽ അമേരിക്കയിലേക്ക് കുടിയേറി. ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അമേരിക്കയിലെ പ്രമുഖ നിയമസംഘടനയായ ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയിൽ ഒരു ദശാബ്ദത്തിലേറെ വിവിധ നേതൃത്വസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.
വിവിധ ഭാഷകളിലൂടെയും ആധുനിക ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും സഭയുടെ സന്ദേശം ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം.
2026 ജൂൺ രണ്ടിനാണ് ലെയോ പതിനാലാമൻ മാർപാപ്പ, മോൺസെ അൽവരാഡോയെ വത്തിക്കാന്റെ വാർത്താവിനിമയ വിഭാഗത്തിന്റെ പ്രിഫെക്ടായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തുടർന്ന്, നവംബർ ഒന്നിന് മുൻ പ്രിഫെക്ട് പൗലോ റുഫീനിയുടെ പിൻഗാമിയായി അവർ ഔദ്യോഗികമായി ചുമതലയേറ്റു.