സുഖ്ജിത് സണ്ണി രൺധാവ
ആൽബെർട്ട: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിൽ മോഷണശ്രമം തടയുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജനായ വ്യാപാരി സുഖ്ജിത് സണ്ണി രൺധാവ (48) കൊല്ലപ്പെട്ടു.
എഡ്മൺട്ടണിലെ സെൻട്രൽ മേഖലയിലുള്ള ഒരു മദ്യവിൽപ്പനശാലയുടെ ഉടമയായിരുന്നു രൺധാവ. കഴിഞ്ഞ വ്യാഴാഴ്ച കടയിൽ നടന്നതായി കരുതുന്ന മോഷണശ്രമത്തിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ല.
സംഭവത്തിൽ 22 വയസുകാരനായ നിക്കോളസ് ബട്ലർ-ചോവേസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Tags : IndianMerchant SukhjitSunnyRandhawa Alberta Robbery Attempt