x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ക്മ- ഇ​സ തെ​രേ​സാ​സ് ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2 ​ഓഗ​സ്റ്റ് 15 ന് ​മാ​ൻ​വേ​ഴ്സി​ൽ

കു​ര്യ​ൻ ജോ​ർ​ജ്
Published: August 14, 2026 01:16 AM IST | Updated: August 14, 2026 01:16 AM IST

ഇ​സ -തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2

 

സ്വി​ൻ​ഡ​ൻ: യു​ക്മ- ഇ​സ കേ​ര​ള​പ്പൂ​രം വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് യു​ക്മ ഷീ ​ലീ​ഡ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ -തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2 വി​ലെ​ത്തു​ന്ന​ത് 12 സു​ന്ദ​രി​മാ​ർ. റാ​മ്പി​ലെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ, അ​വ​സാ​ന ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ.

യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും യു​ക്മ ഷീ ​ലീ​ഡ്സി​ന് നേ​തൃ​ത്വ​വും വ​ഹി​ക്കു​ന്ന റെ​യ്മോ​ൾ നി​ധി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വി​ൻ​ഡ​നി​ലെ ഹ​ന്ഗ്രി ആ​ൻ​ഡ് തേ​സ്റ്റി റെ​സ്റ്റോ​റ​ന്റി​ൽ ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ​രാ​ജ് മാ​ണി​ക്ക​ത്തും കൊ​റി​യോ​ഗ്രാ​ഫ​ർ ദി​വ്യ ര​ഞ്ജി​ത്തു​മാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ യു​ക്മ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ത്സ​ര​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും മ​ത്സ​രാ​ർ​ഥിക​ൾ​ക്ക് ന​ൽ​കി. തു​ട​ർ​ന്ന് ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ​രാ​ജ് മാ​ണി​ക്ക​ത്ത് ഷോ​യു​ടെ പൂ​ർ​ണ്ണ വി​വ​ര​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ബെ​റ്റ​ർ ഫ്ര​യിം​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ രാ​ജേ​ഷ് ന​ടേ​പ്പി​ള്ളി​യും, നി​ര​ഞ്ജ​നും ഷോ​യു​ടെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ക്യാ​മ​റ​ക​ളി​ൽ ഒ​പ്പി​യെ​ടു​ത്തു.

റാ​മ്പി​ലെ​ത്താ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്ക​വേ ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി മ​ത്സ​രാ​ഥി​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സൗ​ഹൃ​ദ​വും കൂ​ടു​ത​ൽ ദൃ​ഢ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ഷീ ​ലീ​ഡ്സ് ചു​മ​ത​ല​യു​ള്ള റെ​യ്മോ​ൾ നി​ധി​രി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി പ​ന്ത്ര​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ൽ റാ​മ്പി​ലെ​ത്തു​ന്ന​ത്.

സ​ജി​നി മേ​രി ഫി​ലി​പ്പ് - വാ​ന്റേ​ജ്, രാ​ജ​ശ്രീ പ്ര​വീ​ൺ - കൊ​വെ​ൻ​ട്രി, ഡോ. ​ഐ​ശ്വ​ര്യ പ്രേ​മ​ൻ - സ​താം​പ്ട​ൺ, സ്മി​ത സി​റി​യ​ക് - ലീ​ഡ്സ്, അ​മി​ത കെ ​എ​സ് - സ്വി​ൻ​ഡ​ൻ, ശാ​ലി​നി റി​ജേ​ഷ് - യോ​വി​ൽ, പ്രി​ൻ​സി രാ​ജു - ഡി​ഡ്കോ​ട്ട്, ദേ​വി​ക ആ​ശാ ശി​വ​ദാ​സ് - അ​ബി​ങ്ങ്ട​ൺ, അ​പ​ർ​ണ്ണ ശൈ​ലേ​ഷ് - നോ​ട്ടിം​ഗ്ഹാം, ഡോ. ​ന​സ്രീ​ൻ എ​ൻ - വൂ​ൾ​വ​ർ​ഹാം​പ്ട​ൺ, ലി​യ തോ​മ​സ് - സൗ​ത്താം​പ്ട​ൺ, സി​ൻ​സി ഇ​മ്മാ​നു​വേ​ൽ - ലീ​ഡ്സ് എ​ന്നി​വ​രാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലെ മ​ത്സ​രാ​ർ​ഥിക​ൾ.

മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ ഓ​ണം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ​യും ഓ​ണ​ച്ച​ന്തം അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. കേ​ര​ളീ​യ ത​നി​മ​യും പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും കോ​ർ​ത്തി​ണ​ക്കി ഏ​റെ പു​തു​മ​ക​ൾ നി​റ​ഞ്ഞ​താ​കും ഓ​ണ​ച്ച​ന്തം സീ​സ​ൺ 2 മ​ത്സ​ര​ങ്ങ​ൾ. ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പാ​ര​മ്പ​ര്യ​ങ്ങ​ളും ക​ല​ക​ളും നി​റ​ങ്ങ​ളും ചേ​ർ​ന്ന കൂ​ടു​ത​ൽ പു​തു​മ​ക​ൾ നി​റ​ഞ്ഞ ഒ​ന്നാ​യി​രി​ക്കും ഓ​ണ​ച്ച​ന്തം ഷോ​യെ​ന്ന്, ഷോ ​ഡ​യ​റ​ക്ട​ർ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് പ​റ​ഞ്ഞു. യു​കെ​യി​ലും മ​റ്റ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും നി​ര​വ​ധി ഫാ​ഷ​ൻ ഷോ​ക​ൾ വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് ഫാ​ഷ​ൻ ഷോ ​രം​ഗ​ത്ത് ഏ​റെ പ്ര​ശ​സ്ത​നാ​ണ്.

ഇ​സ ല​ണ്ട​ൻ, തെ​രേ​സാ​സ് ല​ണ്ട​ൻ എ​ന്നി​വ​ർ ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യ മ​ല​യാ​ളി സു​ന്ദ​രി സീ​സ​ൺ 2വി​ന് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട്, പോ​ൾ ജോ​ൺ & കോ ​സോ​ളി​സി​റ്റേ​ഴ്സ് എ​ന്നി​വ​ർ കോ ​സ്പോ​ൺ​സ​ർ​മാ​രാ​ണ്.

യു​ക്മ - തെ​രേ​സാ​സ് ല​ണ്ട​ൻ ഓ​ണ​ച്ച​ന്തം സീ​സ​ൺ 2 സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്ത് - +44 7774966980

റെ​യ്മോ​ൾ നി​ധീ​രി - +44 7789149473

സ്മി​ത തോ​ട്ടം - +44 7450964670

അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ മാ​ത്യൂ​സ് - +447901063481

പ​രി​ശീ​ല​ന സെ​ഷ​ൻ്റെ കൂ​ടു​ത​ൽ ഫോ​ട്ടോ​ക​ൾ പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​ർ രാ​ജേ​ഷ് ന​ടേ​പ്പ​ള്ളി (ബെ​റ്റ​ർ ഫ്രെ​യിം​സ്) പ​ക​ർ​ത്തി​യ​ത് കാ​ണു​വാ​ൻ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക:

https://mega.nz/folder/3e5jgJJB#-2-zwk5jWYTle8bH06rTZg

 

K-Rail Survey K-Rail Survey

Tags : nri Yukma- Isa Teresa's Onam Malayali Sundari

Recent News

Corehub Up