മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
.jpg1779705840.jpg)
ഐഒസി രാജസ്ഥാൻ ചാപ്റ്റർ നാഷ്ണൽ പ്രസിഡന്റ് രവി ശർമ, പഞ്ചാബ് ചാപ്റ്റർ നാഷ്ണൽ പ്രസിഡന്റ് സുഖ്വിന്ദർ സന്ധു, ഐഒസി നാഷ്ണൽ ജനറൽ സെക്രട്ടറി സോബൻ തോമസ്, സെക്രട്ടറി ബിജു സ്കറിയ, വൈസ് പ്രസിഡന്റ് അഫ്സൽ അബ്ദുൽ ഖാദർ, ഫ്ലൈ വേൾഡ് മാനേജിംഗ് ഡയറക്ടർ പ്രിൻസ് ജേക്കബ് എബ്രഹാം എന്നിവർ ആശംസകളറിയിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ സ്വാഗതവും വുമൺസ് കോർഡിനേറ്റർ അനിഷ മാണി നന്ദിയും ആശംസിച്ചു.
വിക്ടോറിയ ജോയിന്റ് സെക്രട്ടറി സോണീഷ് ബേബി ഇഞ്ചേനാനിയിലിന്റെയും വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിലിന്റെയും നേതൃത്വത്തിൽ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യം വിളികൾ, സദസിനെ ആവേശഭരിതരാക്കി, പ്രവർത്തകരുടെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തനകാലഘട്ടത്തിന്റെ ഓർമപുതുക്കൽ സമ്മാനിച്ചു.
കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് രാജി ഷാജു, പ്രോഗാം കോഓർഡിനേറ്റർ മനോജ് ഗുരുവായൂർ, ട്രെഷറർ ഇന്നസെന്റ് ജോർജ്, നാഷ്ണൽ ജനറൽ സെക്രട്ടറി ലിന്റോ ദേവസ്സി, വൈസ് പ്രസിഡന്റ് ഹിൻസോ തങ്കച്ചൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ അലൻ എബ്രാഹം, ലിക്കു ജോസഫ്, ഷൈജു ദേവസി, ഷാജി ഷാഹുൽ ഹമീദ്, പോളി ചിറമേൽ, ജിനു ജോസ്, സുൽജിത് മൂസൻ, ലിജോ കുടിലിൽ, ബെന്നി കൊച്ചുമുട്ടം, റോഷൻ തോട്ടപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ വിജയാഘോഷ പരിപാടി ഇത്രയധികം വർണ്ണാഭമാക്കിത്തീർത്തത്.
പോൾസ് ട്രാവൽസ്, ഫ്ലൈ വേൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഓസ്ലാൻഡ് പ്രോപ്പർട്ടി ഗ്രൂപ്പ് എന്നിവർ മുഖ്യ സ്പോണ്സർമാരായിരുന്നു.
Tags : UDF Victory Celebration Melbourne