Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Melbourne

Australia and Oceania

മെ​ൽ​ബ​ണി​ൽ വാ​ഹ​നാ​പ​ക​ടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

മെ​ൽ​ബ​ൺ: ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും ഭ​ർ​തൃ​മാ​താ​വും മെ​ൽ​ബ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ നേ​ഹ ബൊ​മ്മ​ലി (33), ഭ​ർ​തൃ​മാ​താ​വ് ര​മാ​ദേ​വി (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.40-ഓ​ടെ മെ​ൽ​ബ​ണി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ഡ്രൈ​വ​റെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ‌‌

എ​ന്നാ​ൽ, നേ​ഹ​യും ര​മാ​ദേ​വി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ലെ ‍ഡ്രൈ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഭ​ർ​ത്താ​വ് വ​രു​ൺ ച​ന്ദ്ര​യ്ക്കൊ​പ്പം നേ​ഹ ഏ​റെ​ക്കാ​ല​മാ​യി ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് താ​മ​സം. ദ​മ്പ​തി​മാ​ർ​ക്ക് മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​നും ഒ​രു വ​യ​സു​ള്ള മ​ക​ളു​മു​ണ്ട്. രാ​മാ​ദേ​വി ഭ​ർ​ത്താ​വ് തു​ള​സി പ്ര​സാ​ദി​നൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ​ത്.

നേ​ഹ​യു​ടെ​യും ര​മാ​ദേ​വി​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

NRI

ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ

മെ​ൽ​ബ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വി​ക്‌​ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് (വി​കെ​സി​സി) പ്ര​സി​ഡ​ന്‍റ് ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഈ ​കൂ​ടി​ക്കാ​ഴ്ച, വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ​ർ​ക്കും ഏ​റെ അ​ഭി​മാ​ന നി​മി​ഷ​മാ​ണ് ഇ​ത് സ​മ്മാ​നി​ച്ച​ത്. Australia India Friendship Forum (AIF) സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സ്, വി​ക്ടോ​റി​യ​ൻ പ്രീ​മി​യ​ർ ജ​സി​ന്ത അ​ല​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും വി​വി​ധ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്നാ​നാ​യ പൈ​തൃ​കം പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ

വി​ക്ടോ​റി​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ, ക്നാ​നാ​യ സ​മൂ​ഹം ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സി​ഡ്‌​നി​യി​ൽ വ​ച്ച് വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്ന "ഓ​ഷ്യാ​ന പൈ​തൃ​കം' മ​ഹാ​സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ചും ഓ​ഷ്യാ​ന​യി​ലെ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഈ ​ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​രം ഒ​രു​ക്കി​യ Australia India Friendship Forum (AIF)-നോ​ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

- ജോ​ജി സി. ​ബേ​ബി കു​ന്നു​കാ​ലാ​യി​ൽ (VKCC പ്ര​സി​ഡ​ന്‍റ്)

ആ​ഗോ​ള​ത​ല​ത്തി​ൽ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

ക്നാ​നാ​യ സ​മൂ​ഹം സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വും മൂ​ല്യ​ങ്ങ​ളും ലോ​ക​മെ​മ്പാ​ടും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ, ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി അ​ൽ​ബ​നീ​സും ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും സ​മൂ​ഹ​ത്തിന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

ഇ​ത് വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നു മാ​ത്ര​മു​ള്ള അം​ഗീ​കാ​ര​മ​ല്ല, മ​റി​ച്ച് ഓ​ഷ്യാ​ന​യി​ലെ മു​ഴു​വ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​നും ല​ഭി​ച്ച ആ​ദ​ര​വാ​ണെ​ന്ന് KCCO പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ക്നാ​നാ​യ സ​മൂ​ഹം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക്ടോ​റി​യ​ൻ ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​കൂ​ടി​ക്കാ​ഴ്ച​യെ പ്ര​വാ​സി സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

International

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യും; ഓ​സ്‌​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​യു​ടെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മോദി

മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ ക​രു​ത്തി​ന്‍റെ പ്ര​ക​മ്പ​നം ലോ​ക​മാ​കെ അ​റി​യി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് ക​ഴി​ഞ്ഞെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​സ്‌​ട്രേ​ലി​യാ​യി​ലെ പ്ര​വാ​സി സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയ​ട​ക്കം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ങ്ങ​ളെ ത​ക​ർ​ത്ത ഇ​ന്ത്യ​യു​ടെ സൈ​നി​ക നീ​ക്ക​ത്തെ​ക്കു​റി​ച്ച് മോദി വാ​ചാ​ല​നാ​യ​ത്.

ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ങ്കി​ലും അ​തി​ന്‍റെ പ്ര​ക​മ്പ​നം ലോ​കം മു​ഴു​വ​ൻ എ​ത്തി. രാ​ജ്യ​ത്തി​ന്‍റെ ഈ ​പ്ര​തി​രോ​ധ ശേ​ഷി​യി​ൽ പ്ര​വാ​സി​ക​ളാ​യ നി​ങ്ങ​ൾ​ക്കേ​വ​ർ​ക്കും അ​ഭി​മാ​ന​മി​ല്ലേ​യെ​ന്നും മോ​ദി ജ​ന​ക്കൂ​ട്ട​ത്തോ​ട് ചോ​ദി​ച്ചു. കൂ​ടു​ത​ൽ വ​ള​രൂ, കൂ​ടു​ത​ൽ നേ​ട്ടം കൈ​വ​രി​ക്കൂ എ​ന്ന​താ​ണ് പു​തി​യ ഇ​ന്ത്യ​യു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും മെ​ൽ​ബ​ണി​ലെ വ​ൻ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് താ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ഒ​പ്പം ഓ​സ്ട്രേ​ലി​യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന് വ​ൻ സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​രാ​ണ് അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി ഇ​ന്ത്യ ഉ​ട​ൻ മാ​റും.

ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ എ​ന്ന​ത് ഒ​രു ആ​ഗോ​ള ബ്രാ​ൻ​ഡാ​യി പ​രി​ണ​മി​ച്ചു. ഇ​ന്ത്യ​ൻ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്‌​സ്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഓ​ട്ടോ​മൊ​ബൈ​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​പ​ണി​ക​ളി​ൽ വ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ര​ജി​സ്റ്റ​ർ​ചെ​യ്‌​ത സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

NRI

യു​ഡി​എ​ഫ് വി​ജ​യം; മെ​ൽ​ബ​ണി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മെ​ൽ​ബ​ൺ: പ​ത്ത് വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന് അ​റു​തി​വ​രു​ത്തി​ക്കൊ​ണ്ട് കേ​ര​ള സം​സ്ഥാ​ന ഭ​ര​ണം യു​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ച്ച​തി​ന്‍റെ വി​ജ​യാ​ഘോ​ഷം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്‌​ടോ​റി​യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ൽ​ബ​ണി​ൽ വ​ർ​ണാ​ഭ​മാ​യി കൊ​ണ്ടാ​ടി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ മ​നീ​ഷ് തി​വാ​രി, റോ​വി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. 102 എം​എ​ൽ​എ​മാ​രു​മാ​യി ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ച വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​നെ മ​നീ​ഷ് തി​വാ​രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് വി​ക്ടോ​റി​യാ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഷെ​റോ​ൺ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ​സ്ഥാ​ൻ നാ​ഗ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ലം എം​എ​ൽ​എ​യാ​യി​രു​ന്ന വാ​ജി​ബ് അ​ലി വി​ശി​ഷ്‌‌​ടാ​തി​ഥി​യാ​യി​രു​ന്നു.

ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ആ​ശം​സ​ക​ള​റി​യി​ച്ചു. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ള ചാ​പ്റ്റ​ർ ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജേ​ഷും വി​ക്ടോ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ജോ​സ​ഫും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു.

 

NRI

യുഡിഎഫ് എംഎൽഎമാരെ അനുമോദിച്ച് ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ

കാ​ൻ​ബ​റ: ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക അ​നു​മോ​ദ​ന​വും സൗ​ഹൃ​ദ സം​ഗ​മ​വും വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐ​ഒ​സി ഓ​സ്ട്രേ​ലി​യ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സം​ഘ​ട​ന​യു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും വീ​ണ്ടും തെ​ളി​യി​ച്ചു. പ​രി​പാ​ടി​ക്ക് ഐ​ഒ​സി ഓ​സ്ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം, യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, സ​മൂ​ഹ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത എ​ന്നി​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

 

NRI

ജോ​സ് പി. ​ന​രി​ക്കു​ഴി മെ​ൽ​ബ​ണിൽ അന്തരിച്ചു

മെ​ൽ​ബ​ൺ: ക​ല്ല​റ ന​രി​ക്കു​ഴി​യി​ൽ ജോ​സ് പി. ​ന​രി​ക്കു​ഴി (89, ക​ല്ല​റ ര​ശ്മി തിയ​റ്റ​ർ ഉ​ട​മ) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12ന് ​ഡാ​ൻ​ഡെ​നോം​ഗ് സൗ​ത്ത്ഈ​സ്റ്റ് മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ബാ​നു​റോം​ഗ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ പ​രേ​ത​യാ​യ മേ​രി പൂ​ഞ്ഞാ​ർ വ​യ​ലി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: സാ​ബു ന​രി​ക്കു​ഴി (ക​ല്ല​റ), ഷാ​ജി ജോ​സ്, ജോ​ർ​ജ് ന​രി​ക്കു​ഴി, നി​ർ​മ്മ​ല, പു​ഷ്പ (എ​ല്ലാവ​രും മെ​ൽ​ബ​ൺ, ഓ​സ്ട്രേ​ലി​യ).

മ​രു​മ​ക്ക​ൾ: റോ​സ​മ്മ വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ ആ​യാം​കു​ടി, നി​ർ​മ്മ​ല പാ​ല​ക്കാ​ട്ട് കു​പ്പാ​യ​ക്കോ​ട്, ഷേ​ർ​ളി കൈ​ത​വേ​ലി​ൽ കി​ട​ങ്ങൂ​ർ, സെ​ബാ​സ്റ്റ്യ​ൻ ഇ​രു​പൂ​ള​ങ്ങാ​ട്ടി​ൽ മോ​നി​പ്പ​ള്ളി, ജോ​മോ​ൻ വ​ഞ്ചി​പ്പു​ര വാ​ലാ​ച്ചി​റ (എ​ല്ലാ​വ​രും ഓ​സ്ട്രേ​ലി​യ).

പ​രേ​ത​രാ​യ ഫാ.​മ​രി​യ​ദാ​സ് (വാ​ഗ​മ​ൺ കു​രി​ശു​മ​ല ആ​ശ്ര​മം), ഫാ. ​ദ​യാ​ന​ന്ദ് ഐ​എം​എ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ന്മാ​രും ഫാ. ​ജോ​യി മ​ര​ങ്ങാ​ട്ടി​ക്കാ​ല എ​സ്ഡി​ബി, ഫാ ​ജോ​ണി ഒ​റ​വു​ങ്ക​ര, താ​മ​ര​ശേ​രി എ​ന്നി​വ​ർ സ​ഹോ​ദ​രീ പു​ത്ര​ന്മാ​രും ആ​ണ്.

NRI

പാത്രിയർക്കീസ് ബാവ ഓസ്‌ട്രേലിയ സന്ദർശിക്കുന്നു

മെ​ൽ​ബ​ൺ: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മൊ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ ഫെ​ബ്രു​വ​രി​യി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു.

ഈ സ​ന്ദ​ർ​ശ​നം ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ ഉ​ണ​ർ​വിന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെയും നി​മി​ഷ​മാ​യി​രി​ക്കു​മെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ആ​ർ​ച്ച്ഡ​യ​സീ​സ് അ​റി​യി​ച്ചു.

ഇ​തിന്‍റെ ഭാ​ഗ​മാ​യി മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ബാ​വ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ശ​നി​യാ​ഴ്ച രാവിലെ 11ന് പ​രി​ശു​ദ്ധ ബാ​വാ​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടും.

International

മെൽബണിൽ ഗാന്ധിപ്രതിമ കവർന്നു

ന്യൂ​​ഡ​​ൽ​​ഹി: ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ മെ​​ൽ​​ബ​​ണി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ഗാ​​ന്ധി​​പ്ര​​തി​​മ ക​​വ​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ടു.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​ന്ത്യ​​ൻ ക​​മ്യൂ​​ണി​​റ്റി സെ​​ന്‍റ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന വെ​​ങ്ക​​ല പ്ര​​തി​​മ​​യാ​​ണ് ജ​​നു​​വ​​രി 12ന് ​​ക​​വ​​ർ​​ന്ന​​ത്. സം​​ഭ​​വ​​ത്തി​​ൽ ഇ​​ന്ത്യ പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചു. 420 കി​​ലോ തൂ​​ക്ക​​മു​​ള്ള പ്ര​​തി​​മ​​ അ​​റ​​ത്താ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ കൊ​​ണ്ടു​​പോ​​യ​​ത്.

ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ഫോ​​ർ ക​​ൾ​​ച്ച​​റ​​ൽ റി​​ലേ​​ഷ​​ൻ​​സ് (ഐ​​സി​​സി​​ആ​​ർ) സം​​ഭാ​​വ​​ന ചെ​​യ്ത ഗാ​​ന്ധി​​പ്ര​​തി​​മ 2021ൽ ​​അ​​ന്ന​​ത്തെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി സ്കോ​​ട്ട് മോ​​റി​​സ​​ൺ ആ​​ണ് അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്ത​​ത്.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ; അ​ൽ​കാ​ര​സി​നു കി​രീ​ടം

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ സ്‌​പാ​നി​ഷ് താ​രം കാ​ർ​ലോ​സ് അ​ൽ​കാ​ര​സി​നു കി​രീ​ടം. നാ​ലു സെ​റ്റു​ക​ൾ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ സെ​ർ​ബി​യ​ൻ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ ത​റ​പ​റ്റി​ച്ചാ​ണ് അ​ൽ​കാ​ര​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

സ്കോ​ർ: 2-6, 6-2, 6-3, 7-5. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ അ​ൽ​കാ​ര​സ് പി​ന്നീ​ടു​ള്ള മൂ​ന്നു സെ​റ്റു​ക​ളും വി​ജ​യി​ച്ചാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ജ​യി​ച്ച​ത്. വി​ജ​യ​ത്തോ​ടെ ക​രി​യ​ർ ഗ്രാ​ൻ​സ്‌​ലാം നേ​ട്ടം കൈ​വ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും 22 വ​യ​സു​കാ​ര​നാ​യ അ​ൽ​കാ​ര​സി​ന്‍റെ പേ​രി​ലാ​യി.

ആ​ദ്യ സെ​റ്റ് 6-2 ന് ​ജോ​ക്കോ​വി​ച്ച് നേ​ടി​യെ​ങ്കി​ലും ര​ണ്ടാം സെ​റ്റി​ൽ അ​ൽ​കാ​ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. ജോ​ക്കോ​വി​ച്ചി​ന്‍റെ സ​ർ​വീ​സു​ക​ൾ​ക്ക് മി​ക​ച്ച റി​ട്ടേ​ണു​ക​ൾ ന​ൽ​കി​യ താ​രം 6-2 ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സെ​റ്റി​ൽ പൊ​രു​താ​ൻ ഉ​റ​ച്ചെ​ത്തി​യ സെ​ർ​ബി​യ​ൻ താ​ര​ത്തി​നു അ​ൽ​കാ​ര​സി​ന് മു​ന്നി​ൽ അ​ധി​ക നേ​രം പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല.

ഒ​ടു​വി​ൽ 6-3 ന് ​സെ​റ്റ്പി​ടി​ച്ചെ​ടു​ത്ത് സ്പാ​നി​ഷ് താ​രം മു​ന്നി​ലെ​ത്തി. നാ​ലാം സെ​റ്റി​ന്‍റെ അ​തി​വേ​ഗ​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളി​ലു​ടെ വീ​ണ്ടും അ​ൽ​കാ​ര​സ് മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ ജോ​ക്കോ​വി​ച്ചും വി​ട്ടു​കൊ​ടു​ത്തി​ല്ല. ഇ​തോ‌​ടെ സ്കോ​ർ 5-5 എ​ന്ന നി​ല​യി​ലാ​യി.

സെ​റ്റ് ‌സ്കോ​ർ 6-5 എ​ന്ന നി​ല​യി​ലാ​യ​തോ​ടെ മ​ത്സ​രം ടൈ ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടു. തു​ട​ർ​ന്ന് തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. അ​വ​സാ​നം 7-5ന് ​ജ​യി​ച്ച് അ​ൽ​കാ​ര​സ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

NRI

ചെ​ണ്ട​യി​ൽ മേ​ള വി​സ്മ​യം ഒ​രു​ക്കി മെ​ൽ​ബ​ൺ സാ​ന്തോം ബീ​റ്റ്‌​സ് അ​ര​ങ്ങേ​റി

മെ​ൽ​ബ​ൺ: ഭാ​ര​തീ​യ സം​സ്‌​കാ​ര​ത്തി​ൽ അ​ലി​ഞ്ഞ അ​മ​ര മേ​ളം ക​ട​ല്‍ ക​ട​ന്നു കംഗാരു ​നാ​ട്ടി​ലും എ​ത്തി​ച്ചേ​ർ​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ സൗ​ത്ത് സീറോമ​ല​ബാ​ർ സെന്‍റ് തോ​മ​സ് പാ​രീഷി​ന്‍റെ കീ​ഴി​ൽ രൂ​പം കൊ​ണ്ട സാ​ന്തോം ബീ​റ്റ്‌​സ് എ​ന്ന ചെ​ണ്ട മേ​ള ട്രൂ​പ്പി​ന്‍റെ മേ​ള അ​ര​ങ്ങേ​റ്റം 2025ലെ ​ഇ​ട​വ​ക തി​രു​നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ ഒമ്പതിന് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

ഇ​ടംത​ല​യും വ​ലം​ത​ല​യും ഇ​ല​ത്താ​ള​വും ചേ​ർ​ന്നൊ​രു വാ​ദ്യ വി​സ്മ​യ മേ​ളം തി​രു​നാ​ൾ മ​ധ്യ​സ്ഥ വി​ശു​ദ്ധ​രു​ടെ മു​ൻ​പി​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ സ​ദ​സ് മ​ന​സു​കൊ​ണ്ട് നാ​ട്ടി​ലെ ദേ​വാ​ല തി​രു​നാ​ൾ അ​ങ്ക​ണ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്തി​ട്ടു​ണ്ടാ​കും എ​ന്ന​ത് തീ​ർ​ച്ച​യാ​ണ്.

താ​ള​വും കൊ​ട്ടും ചേ​ര്‍​ന്ന് 28 ഓ​ളം വ​രു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ മ​ന​സി​ലും കെെയിലും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ ശ്രാ​വ്യ ഭം​ഗി പി​റ​ന്ന​പ്പോ​ൾ പ​തി​കാ​ല​ത്തി​ലെ പ്ര​യോ​ഗ​ങ്ങ​ള്‍, കൈ​ശു​ദ്ധി, നേ​രു​കോ​ല്‍​ക്ക​നം, മ​നോ​ധ​ര്‍​മ്മം ഇ​തെ​ല്ലാം സ​മ​ന്വ​യി​ക്കു​ക​യാ​യി.

 

Sports

ക്രി​ക്ക​റ്റ് ബോ​ൾ ക​ഴു​ത്തി​ൽ​ക്കൊ​ണ്ടു ; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നി​ടെ ബോ​ൾ ക​ഴു​ത്തി​ൽ​ക്കൊ​ണ്ട് പ​രി​ക്കേ​റ്റ 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഫെ​ർ​ൻ​ട്രീ ഗ​ല്ലി​യി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബെ​ൻ ഓ​സ്റ്റി​നാ​ണ് മ​രി​ച്ച​ത്.

ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബൗ​ളിം​ഗ് മെ​ഷീ​നി​ല്‍ നി​ന്ന് എ​ത്തി​യ പ​ന്ത് ബെ​ന്നി​ന്‍റെ ക​ഴു​ത്തി​നും ത​ല​ക്കു​മി​ട​ക്കു​ള്ള ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച മ​ര​ണം സം​ഭ​വി​ച്ചു.

പ്ര​ദേ​ശി​ക ക്ല​ബു​ക​ളാ​യ ഫെ​ര്‍​ട്രി ഗ​ല്ലി​യും എ​യി​ല്‍​ഡ​ണ്‍ പാ​ര്‍​ക്കും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഫെ​ർ​ൻ​ട്രീ ഗ​ല്ലി ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ താ​ര​മാ​യി​രു​ന്ന ബെ​ൻ ഓ​സ്റ്റി​ൻ.

ബെ​ന്നി​ന്‍റെ അ​ച്ഛ​ൻ ജെ​യ്‌​സാ​ണ് മ​ര​ണ​വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്. കൗ​മാ​ര​താ​ര​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫെ​ർ​ൻ​ട്രീ ഗ​ല്ലി ആ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫെ​ര്‍​ട്രി ഗ​ല്ലി, മ​ള്‍​ഗ്രേ​വ്, എ​ല്‍​ഡ​ണ്‍ പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ക്ല​ബു​ക​ളി​ല്‍ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ബെ​ന്‍. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റാ​യ ഷെ​ഫീ​ൽ​ഡ് ഷീ​ൽ​ഡി​നി​ടെ പ​ന്ത് ത​ല​യി​ൽ​ക്കൊ​ണ്ട് 2014ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ താ​രം ഫി​ൽ ഹ്യൂ​സ് മ​രി​ച്ചി​രു​ന്നു.

 

 

NRI

ഓ​ണാഘോഷം സം​ഘ​ടി​പ്പി​ച്ച് മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി

മെ​ൽ​ബ​ൺ: മാ​ർ​ത്തോ​മ്മാ പ​ള്ളി ഓ​ണാഘോഷം "ഓ​ണം ഫി​യ​സ്റ്റ' സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ ഒ​രു ഉ​ജ്വ​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്ന ഈ ​പ​രി​പാ​ടി.

ആ​ക്ടിം​ഗ് സ്പീ​ക്ക​റും വി​ക്ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ ലോ​റ​ൻ ക​ഥാ​ജ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി റ​വ.​ഫാ. ജി​ബി​ൻ സാ​ബു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ക​ഥാ​ജ് "നി​ല​വി​ള​ക്ക്' കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.ഫാ. ​ജി​ബി​ൻ സാ​ബു ഓ​ണ​പ്ര​സം​ഗം ന​ട​ത്തി. മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

 

International

മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യ കൂ​ദാ​ശ ജൂ​ലൈ 12ന്

​മെ​ൽ​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം ജൂ​ലൈ 12ന് ​മെ​ൽ​ബ​ണ്‍ സ​മ​യം രാ​വി​ലെ 9.30ന് ​ന​ട​ക്കും. സീ​റോ​മ​ല​ബാ​ർ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ കൂ​ദാ​ശ​ക​ർ​മം നി​ർ​വ​ഹി​ക്കും. മെ​ൽ​ബ​ണ്‍ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് മാ​ർ ജോ​ണ്‍ പ​നം​തോ​ട്ട​ത്തി​ൽ, മെ​ൽ​ബ​ണ്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ, മെ​ൽ​ബ​ണ്‍ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ആ​ന്‍റ​ണി ജോ​ണ്‍, അ​യ​ർ​ല​ൻ​ഡ് വാ​ഗ രൂ​പ​ത ബി​ഷ​പ് മാ​ർ​ക്ക് എ​ഡ്വേ​ർ​ഡ്, രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഇ​ട​വ​ക വി​കാ​രി​യു​മാ​യ മോ​ണ്‍. ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി, ചാ​ൻ​സ​ല​ർ ഫാ. ​സി​ജീ​ഷ് പു​ല്ല​ൻ​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ കൂ​ദാ​ശ​ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.


ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ ശി​ലാ​ഫ​ല​കം മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ദേ​വാ​ല​യ കൂ​ദാ​ശ​ക​ർ​മ​ത്തി​നു​ശേ​ഷം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.


2013 ഡി​സം​ബ​ർ 23നാ​ണ് ദി​വം​ഗ​ത​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ മെ​ൽ​ബ​ണ്‍ ആ​സ്ഥാ​ന​മാ​യി ഇ​ന്ത്യ​ക്ക് പു​റ​ത്തെ ര​ണ്ടാ​മ​ത്തെ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യാ​യി മെ​ൽ​ബ​ണ്‍ രൂ​പ​ത പ്ര​ഖ്യാ​പി​ച്ച​ത്. മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ആ​റാ​മ​ത്തെ ദേ​വാ​ല​യ​മാ​ണ്. മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ദേ​വാ​ല​യം. മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ക​ളി​ലൊ​ന്നാ​യ, 1,100 ഓ​ളം കു​ടും​ബ​ങ്ങ​ളു​ള്ള മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റ് ഇ​ട​വ​ക​യി​ലെ വി​ശ്വാ​സീ​സ​മൂ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​നാ​ള​ത്തെ പ്രാ​ർ​ത്ഥ​ന​യു​ടെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഫ​ല​മാ​ണ് കൂ​ദാ​ശ​ക്കാ​യി ഒ​രു​ങ്ങു​ന്ന മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്‌​സ് ഇ​ട​വ​ക ദേ​വാ​ല​യം.

Latest News

Corehub Up