x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ഫോ​ര്‍ എ​വ​രി​ഡേ പ്ര​കാ​ശ​നം ചെ​യ്തു

വെബ്ഡെസ്ക്
Published: July 22, 2026 03:47 PM IST | Updated: July 22, 2026 03:47 PM IST

പരിപാടിയിൽ നിന്ന്

ദോ​ഹ: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ര്‍​സി​റ്റി അ​റ​ബി വ​കു​പ്പി​ലെ ഗ​വേ​ഷ​ക​നാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ഫോ​ര്‍ എ​വ​രി​ഡേ പ്ര​കാ​ശ​നം ചെ​യ്തു.

അ​റ​ബി വ​കു​പ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യൂ​ണി​വേ​ര്‍​സി​റ്റി സി​ണ്ടി​ക്കേ​റ്റ് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ഫോ​ര്‍ കോ​ര്‍​സ​സ് ആ​ൻഡ് റി​സ​ര്‍​ച്ച് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ​സ​ര്‍ ടി.​എ​ന്‍. വാ​സു​ദേ​വ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

യൂ​ണി​വേ​ര്‍​സി​റ്റി അ​റ​ബി വ​കു​പ്പ് മേ​ധാ​വി പ്ര​ഫ​സ​ര്‍ ടി.​എ. അ​ബ്ദു​ല്‍ മ​ജീ​ദ് ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. യൂ​ണി​വേഴ്സി​റ്റി മു​ന്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ വി. അ​ന്‍​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​യാ​യി​രു​ന്നു.

പ്ര​സാ​ധ​ക​രാ​യ എ​ഡ്യൂ​മാ​ര്‍​ട്ട് പ്ലസ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ജീ​ബു​റ​ഹ്മാ​ന്‍, ഓ​ഫീ​സ് സു​പ്ര​ണ്ട് അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, ഗ്ര​ന്ഥ​കാ​ര​ന്‍ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര തുടങ്ങിയവർ സം​ബ​ന്ധി​ച്ചു.

അ​റ​ബി ഭാ​ഷ​യു​ടെ ബാ​ലപാ​ഠം പോ​ലു​മ​റി​യാ​ത്ത​വ​ര്‍​ക്ക് അ​റ​ബി ഭാ​ഷ​യി​ല്‍ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചു പ​ഠി​ക്കു​വാ​ന്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന കൃ​തിയാണ് ഇത്.

അ​റ​ബി പ​ദ​ങ്ങ​ളു​ടെ​യും വാ​ച​ക​ങ്ങ​ളു​ടേ​യും ഉ​ച്ഛാ​ര​ണ​വും അ​ര്‍​ഥ​വും ഇംഗ്ലീ​ഷി​ല്‍ ന​ല്‍​കി​യ ഈ ​കൃ​തി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ യൂ​ണി​വേ​ഴ്​സി​റ്റി​ക​ളി​ലെ ക​മ്യൂണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സി​ല​ബ​സി​ല്‍ ശു​പാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ട​താ​ണ്.

Tags : SPOKENARABICFOREVERYDAY RELEASED

Recent News

Corehub Up