x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഡിഎഫ് എംഎൽഎമാരെ അനുമോദിച്ച് ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ


Published: May 21, 2026 05:27 PM IST | Updated: May 21, 2026 05:27 PM IST

കാ​ൻ​ബ​റ: ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക അ​നു​മോ​ദ​ന​വും സൗ​ഹൃ​ദ സം​ഗ​മ​വും വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐ​ഒ​സി ഓ​സ്ട്രേ​ലി​യ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സം​ഘ​ട​ന​യു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും വീ​ണ്ടും തെ​ളി​യി​ച്ചു. പ​രി​പാ​ടി​ക്ക് ഐ​ഒ​സി ഓ​സ്ട്രേ​ലി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ബ​ൻ തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം, യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, സ​മൂ​ഹ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത എ​ന്നി​വ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

 

K-Rail Survey

ക്യൂ​ൻ​സ്‌​ലാ​ൻ​ഡ് സെ​ക്ര​ട്ട​റി മ​മ്മ​ൻ ഫി​ലി​പ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ​ങ്ക്, ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് വി​വി​ധ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഐ​ഒ​സി ഓ​സ്ട്രേ​ലി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു സ്ക​റി​യ, ഷൈ​ബു പീ​ച്ചി​യോ​ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പോ​ളി ചെ​മ്പ​ൻ, ബി​നു വി. ​ജോ​ർ​ജ്, പോ​ൾ പ​രോ​ക്കാ​ര​ൻ, റോ​ബി​ൻ ജോ​സ​ഫ്, ഐ​ഒ​സി ഓ​സ്ട്രേ​ലി​യ കേ​ര​ള ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ലി​ന്‍റോ ദേ​വ​സ്സി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ൻ​സോ ത​ങ്ക​ച്ച​ൻ, വി​ക്ടോ​റി​യ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഷി​നോ​യ് മ​ഞ്ചാ​ങ്ക​ൽ, ഇ​ന്ന​സെ​ന്‍റ്, റോ​ഷ​ൻ, ഡോ. ​ജോ​സി തോ​മ​സ്, സി​ബി, പ്ര​ദീ​പ്‌, സു​ജി​ൻ, അ​ല​ക്സ്‌, ഷൈ​ജു ദേ​വ​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി യേ​ശു​ദാ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും പ​റ​ഞ്ഞു.

Tags : IOC Australia Melbourne UDF MLA

Recent News

Corehub Up