x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശുദ്ധ കാർലോ അകുത്തിസിന്‍റെ തിരുശേഷിപ്പിന് ഡാർവിൻ പള്ളിയിൽ സ്വീകരണം

വെബ്ഡെസ്ക്
Published: July 23, 2026 01:35 PM IST | Updated: July 23, 2026 02:28 PM IST

പരിപാടിയിൽ നിന്ന്

ഡാ​ർ​വി​ൻ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ന്ന വി​ശു​ദ്ധ കാ​ർ​ലോ അ​കു​ത്തി​സി​ന്‍റെ തി​രു​ശേ​ഷി​പ്പി​ന് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

"മി​ല്ലേ​നി​യ​ത്തി​ന്‍റെ വി​ശു​ദ്ധ​ൻ', "ദൈ​വ​ത്തി​ന്‍റെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ' എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന കാ​ർ​ലോ അ​കു​ത്തി​സ്, 2006-ൽ ​പ​തി​ന​ഞ്ചാം വ​യ​സി​ലാ​ണ് ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് അ​ന്ത​രി​ച്ച​ത്.

1991 മേ​യ് മൂന്നിന് ​ല​ണ്ട​നി​ലെ ഇ​റ്റാ​ലി​യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച കാ​ർ​ലോ, പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​ള്ള അ​ഗാ​ധ​മാ​യ സ്നേ​ഹ​വും ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള ഭ​ക്തി​യു​മാ​യി​രു​ന്നു അ​വ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ വ​ഴി​കാ​ട്ടി.

മി​ക​ച്ച ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​നാ​യി​രു​ന്ന കാ​ർ​ലോ, സ​ഭ അം​ഗീ​ക​രി​ച്ച ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പ​തി​നൊ​ന്നാം വ​യസി​ൽ ഒ​രു വെ​ബ്‌​സൈ​റ്റ് ത​യാറാ​ക്കി.

അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ട​വ​ക​ക​ളി​ൽ ഇ​ത് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

 

K-Rail Survey K-Rail Survey

"വി​ശു​ദ്ധ കു​ർ​ബാ​ന സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള ഹൈ​വേ​യാ​ണ്' എ​ന്ന് ലോ​ക​ത്തെ പ​ഠി​പ്പി​ച്ച കാ​ർ​ലോ പു​തി​യ ത​ല​മു​റ​യ്ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ്.

2020 ഒ​ക്ടോ​ബ​ർ 10ന് ​വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യും 2025 സെ​പ്റ്റം​ബ​ർ ഏഴിന് ​വി​ശു​ദ്ധ​നാ​യും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട കാ​ർ​ലോ, "സൈ​ബ​ർ അ​പ്പോ​സ്ത​ല​ൻ ഓ​ഫ് ദി ​യൂ​ക​രി​സ്റ്റ്' എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഇ​റ്റ​ലി​യി​ലെ അ​സീ​സി​യി​ലാ​ണ് വി​ശു​ദ്ധ​ന്‍റെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​കാ​രി ഫാ. ​ഡോ. ജോ​ൺ പു​തു​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡാ​ർ​വി​നി​ൽ തി​രു​ശേ​ഷി​പ്പ് സ്വീ​ക​രി​ച്ച​ത്. വി​ശു​ദ്ധ കാ​ർ​ലോ​യു​ടെ കു​ടും​ബ​വു​മാ​യി 2017 മു​ത​ലു​ള്ള ത​ന്‍റെ സു​ദൃ​ഢ​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​ശു​ദ്ധ​നെ​ക്കു​റി​ച്ച് വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി താ​ൻ ര​ചി​ച്ച നാ​ല് പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും ഫാ. ​ജോ​ൺ പു​തു​വ വി​ശ്വാ​സി​ക​ളോ​ട് പ​ങ്കു​വച്ചു.

വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങി പ്രാ​ർ​ഥി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​യി ക​രു​തു​ന്നു​വെ​ന്ന് വി​ശ്വാ​സി​ക​ൾ പ​റ​ഞ്ഞു. ച​ട​ങ്ങു​ക​ൾ​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ ഡെ​നെ​ക്സ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : StCarloAcutis DarwinChurch RelicVeneration

Recent News

Corehub Up