ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മാൾട്ട: മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്തത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവൻഷനും സംഗീതവിരുന്നും ഈ മാസം 18 മുതൽ 20 വരെ നടക്കും.
പൗളയിലെ എംസിഎഎസ്ടി യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് കോൺഫറൻസ് ഹാളിൽ വൈകുന്നേരം 6.30 മുതലാണ് കൺവൻഷൻ നടക്കുന്നത്.
പാസ്റ്റർ ഷിബു തോമസ് (യുഎസ്എ) ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ യൂത്ത് & ഫാമിലി മീറ്റിംഗുകളും ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
Tags : FaithMalta PentecostalConvention AnnualConvention MusicalNight