x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി പെ​ൻ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: July 27, 2026 10:09 AM IST | Updated: July 27, 2026 10:09 AM IST

ഐ​സി​എ​ഫ് പ്ര​തി​നി​ധി സം​ഘം മു​ഖ്യ​മ​ന്ത്രി​യുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ​സി​എ​ഫ്) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സം​ഘം മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​വാ​സി ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ നി​വേ​ദ​നം സം​ഘം സ​മ​ർ​പ്പി​ച്ചു. പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ​സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​വു​ന്ന നി​ര​വ​ധി​യാ​യ പു​തി​യ സേ​വ​ന​ങ്ങ​ളും ക്ഷേ​മ​പ​ദ്ധ​തി​ക​ളും അ​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഐസിഎ​ഫ് നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പാ​കെ സ​മ​ർ​പ്പി​ച്ച​ത്.

പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ല​വി​ലെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പു​റ​മെ നാ​ട്ടി​ൽ നേ​രി​ട്ടെ​ത്താ​തെ ത​ന്നെ പ്ര​വാ​സി​ക​ൾ​ക്ക് ഭൂ​നി​കു​തി, മ്യൂ​ട്ടേ​ഷ​ൻ, പോ​സ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ റ​വ​ന്യൂ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നോ​ർ​ക്ക​യു​മാ​യി സം​യോ​ജി​പ്പി​ച്ച് "വെ​ർ​ച്വ​ൽ റ​വ​ന്യൂ ഓ​ഫീ​സ്' ആ​രം​ഭി​ക്കു​ക, സ​ർ​ക്കാ​റി​ന്‍റെ​യും നോ​ർ​ക്ക​യു​ടെ​യും എ​ല്ലാ സേ​വ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളും ഒ​രൊ​റ്റ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന "എ​ൻആ​ർഐ ​സ്മാ​ർ​ട്ട് ഐഡി' ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ ഐസിഎ​ഫ് മു​ന്നോ​ട്ട് വ​ച്ചു.

 

K-Rail Survey

പ്ര​വാ​സി​ക​ൾ ഏ​റെ​യു​ള്ള യുഎഇ, ​സൗ​ദി അ​റേ​ബ്യ, ഖ​ത്വ​ർ, ഒ​മാ​ൻ, കു​വൈ​റ്റ്, ബ​ഹ്‌​റി​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും നോ​ർ​ക്ക​യു​ടെ​യും അ​ക്ഷ​യ മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ൾ ആ​രം​ഭി​ക്കു​ക, ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി സ്റ്റേ​റ്റ് സി​ല​ബ​സ് സ്‌​കൂ​ളു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്നി​വ​യും നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചു.

ഇ​തി​നു​പു​റ​മെ ജി​ല്ലാ ക​ള​ക്ട​റേ​റ്റു​ക​ളി​ൽ പ്ര​വാ​സി കു​ടും​ബ സ​ഹാ​യ ഡെ​സ്കു​ക​ൾ സ്ഥാ​പി​ക്കു​ക, ഇ-​പ​വ​ർ ഓ​ഫ് അ​റ്റോ​ർ​ണി സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ക, ഓ​ൺ​ലൈ​ൻ വ​ഴി നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ "വെ​ർ​ച്വ​ൽ പ്ര​വാ​സി സ​ഭ' സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ച​ർ​ച്ച ചെ​യ്ത ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഐസിഎ​ഫ് ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്ലാ​നിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, ഐസിഎ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​മീ​ദ് ഈ​ശ്വ​ര​മം​ഗ​ലം, ശ​രീ​ഫ് കാ​ര​ശേ​രി, അ​ബ്ദു​ൽ ക​രീം ഹാ​ജി മേ​മു​ണ്ട, എ​സ്‌വൈഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് സ​ഖാ​ഫി നേ​മം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : ExpatPension PravasiPension KeralaGovernment VDSatheesan

Recent News

Corehub Up