x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റ് ന​വം​ബ​ർ 29ന് ​

ഷിബി പോൾ
Published: September 23, 2026 07:14 AM IST | Updated: September 23, 2026 07:14 AM IST

മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റ്

ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മു​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യും ​മ​ല​ങ്ക​ര​യു​ടെ വാ​ന​മ്പാ​ടി’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ​രി​ശു​ദ്ധ ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യു​ടെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന 14ാമ​ത് ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റ് ന​വം​ബ​ർ 29ന് ​ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സം​ഗീ​ത പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ പ്രൊ​ഫ. ഡോ. ​സൂ​സ​ൻ ഏ​ലി​യാ​സ് നി​ർ​വ​ഹി​ച്ചു. റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, സി. ​ഐ. ഐ​പ്പ്, സാ​ബു എ​ബ്ര​ഹാം, ചെ​റി​യാ​ൻ ബേ​ബി, ജ​യ്മോ​ൻ ചാ​ക്കോ, പ്രി​ൻ​സ് ഡാ​നി​യേ​ൽ കോ​ശി, സി​ബി രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ചീ​ഫ് ഗ​സ്റ്റാ​യി പ​ങ്കെ​ടു​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം ആ​ശം​സാ സ​ന്ദേ​ശം ന​ൽ​കും. റ​വ. ഫാ. ​ബി​നീ​ഷ് ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കും.

Tags : Deepika DeepikaNewspaper BreakingNews Job Mar Philoxenos Memorial Musical Talent

Recent News

Corehub Up