x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ന്ത​രം ആ​റാം ദി​വ​സം നോ​വ​ൽ പ്ര​കാ​ശ​നം ഈ ​മാ​സം 26ന് ​ലാ​ന ക​ൺ​വ​ൻ​ഷ​നി​ൽ

വർഗീസ് കോശി
Published: September 23, 2026 06:36 AM IST | Updated: September 23, 2026 06:36 AM IST

അ​ന​ന്ത​രം ആ​റാം ദി​വ​സം നോ​വ​ൽ പ്ര​കാ​ശ​നം

ന്യൂ​യോ​ർ​ക്ക് : ഡോ. ​സി​നി ജോ​ണി​ന്‍റെ (കാ​ന​ഡ ), Carnet Books പ്ര​സി​ദ്ധീ​ക​രി​ച്ച 'അ​ന​ന്ത​രം ആ​റാം ദി​വ​സം' എ​ന്ന നോ​വ​ൽ സെ​പ്റ്റം​ബ​ർ 26 ശ​നി​യാ​ഴ്ച വാ​ഷിം​ഗ്ട​ൺ ഡി​സിയി​ൽ ന​ട​ക്കു​ന്ന ലാ​ന ക​ൺ​വ​ൻ​ഷ​നി​ൽ മ​ല​യാ​ള​ത്തി​ൻ്റെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ സ​ക്ക​റി​യ​യും വി. ​ജെ. ജെ​യിം​സും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു.​

സ്വ​ന്തം ര​ക്ത​ത്തി​ൽ നി​ന്ന​ല്ലാ​ത്ത കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ര​ജ​നി എ​ന്ന ഗ്രാ​മീ​ണ പെ​ൺ​കു​ട്ടി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്റെ​യും പോ​രാ​ട്ട​ത്തി​ന്റെ​യും ത്യാ​ഗ​ത്തി​ന്റെ​യും ക​ഥ പ​റ​യു​ന്ന നോ​വ​ൽ . സ്നേ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ മാ​സ്മ​രി​ക​ത തൊ​ട്ട​റി​ഞ്ഞ നോ​വ​ൽ.​

ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) യു​ടെ ഈ ​വ​ർ​ഷ​ത്തെ റീ​ജ​ണ​ൽ ക​ൺ​വൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 25, 26, 27 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു.

വെ​ർ​ജീ​നി​യ​യി​ലെ ലീ​സ്ബ​ർ​ഗ് കാ​ര​ഡോ​ക് ഹാ​ൾ ഹോ​ട്ട​ലി​ലെ സി​ൽ​ക്ക് ഹോ​സ്പി​റ്റാ​ലി​റ്റി കോ​ൺ​ഫ​റ​ന​സ് ഹാ​ളി​ലെ വ​ച്ചാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.​ എ​ഴു​ത്തു​കാ​ര​ൻ വേ​ണു​ഗോ​പാ​ല​ൻ കൊ​ക്കോ​ട​ൻ (ക​ൺ​വ​ൻ​ഷ​ൻ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ +1 805 339 7104), ഷി​നോ കു​ര്യ​ൻ (ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ക​ൺ​വീ​ന​ർ +1 540 692 2300) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ലാ​നാ റീ​ജ​ണ​ൽ ക​ൺ​വെ​ൻ​ഷ​ൻ ക​മ്മ​റ്റി ഇ​തി​ന്‍റെ വി​ജ​യി​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും തു​ട​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലാ​ന പ്ര​സി​ഡ​ൻ്റ് ശാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ (+1 214 435 0124), സെ​ക്ര​ട്ട​റി നി​ർ​മ്മ​ല ജോ​സ​ഫ് (+1 347 204 0062) എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ക്കും.

K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Launch of the novel

Recent News

Corehub Up