x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ൾ​ട്ടി​മോ​റി​ലെ ഫെ​ഡ​റ​ൽ ഹി​ൽ മേ​ഖ​ല​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് കൗ​മാ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് പ​രി​ക്ക്

പി .പി. ചെ​റി​യാ​ൻ
Published: September 23, 2026 06:54 AM IST | Updated: September 23, 2026 06:54 AM IST

ബാ​ൾ​ട്ടി​മോ​റി​ലെ ഫെ​ഡ​റ​ൽ ഹി​ൽ മേ​ഖ​ല​യി​ൽ

ബാ​ൾ​ട്ടി​മോ​ർ: ബാ​ൾ​ട്ടി​മോ​റി​ലെ ഫെ​ഡ​റ​ൽ ഹി​ൽ മേ​ഖ​ല​യി​ൽ വാ​രാ​ന്ത്യ​ത്തി​ലു​ണ്ടാ​യ വി​വി​ധ വെ​ടി​വ​യ്പ്പ് സം​ഭ​വ​ങ്ങ​ളി​ൽ ര​ണ്ട് കൗ​മാ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് പ​രു​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള സ​മ​യ​ത്തി​നി​ടെ ന​ഗ​ര​ത്തി​ൽ കു​റ​ഞ്ഞ​ത് 10 വെ​ടി​വ​യ്പ്പു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പ​രു​ക്കേ​റ്റ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

​ഞായ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ശേ​ഷം ക്രോ​സ് സ്ട്രീ​റ്റി​ൽ പ​ട്രോ​ളിംഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യൊ​ച്ച കേ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​സ്റ്റ് ക്രോ​സ് സ്ട്രീ​റ്റി​ന്‍റെയും സൗ​ത്ത് ചാ​ൾ​സ് സ്ട്രീ​റ്റി​ന്‍റെ​യും ക​വ​ല​യ്ക്ക് സ​മീ​പം വെ​ടി​യേ​റ്റ നി​ല​യി​ൽ 17 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ​യും 26 വ​യ​സു​ള്ള യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്.

തെ​ളി​വു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വെ​സ്റ്റ് ക്രോ​സ് സ്ട്രീ​റ്റും സൗ​ത്ത് ചാ​ൾ​സ് സ്ട്രീ​റ്റും ചേ​രു​ന്ന ക​വ​ല പൊ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് പൂ​ർ​ണ​മാ​യി അ​ട​ച്ചു. ലൈ​റ്റ് സ്ട്രീ​റ്റി​ൽ നി​ന്ന് വെ​സ്റ്റ് ക്രോ​സ് സ്ട്രീ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പൊ​ലീ​സ് ത​ട​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Shooting in Baltimore's Federal Hill

Recent News

Corehub Up