x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹോദരിയെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 13 വയസുകാരൻ മരിച്ചു

പി .പി. ചെ​റി​യാ​ൻ
Published: September 23, 2026 06:27 AM IST | Updated: September 23, 2026 06:27 AM IST

എഫ്രേം ഡെയ്ലിയാ

മോണ്ടാന: അമേരിക്കയിലെ മോണ്ടാനയിൽ സഹോദരിയെ പുഴയിൽ ഒഴുക്കിൽപ്പെടാതെ രക്ഷിച്ച 13 വയസുകാരൻ മുങ്ങിമരിച്ചു. എഫ്രേം ഡെയ്ലിയാണ് മരിച്ചത്. വ്യാഴാഴ്ച മോണ്ടാനയിലെ ഫ്രോംബർഗിന് സമീപം ക്ലാർക്ക്സ് ഫോർക്ക് നദിയിൽ ട്യൂബിംഗ് നടത്തുന്നതിനിടെയാണ് ഈ സംഭവം.

സഹോദരി വെള്ളത്തിൽ അപകടത്തിൽപ്പെട്ടത് കണ്ട് എഫ്രേം രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരിയെ സുരക്ഷിതമായി കരയിലെത്തിക്കാൻ കഴിഞ്ഞെങ്കിലും, എഫ്രേം ശക്തമായ ഒഴുക്കിൽപ്പെട്ട് വെള്ളത്തിനടിയിലേക്ക് താഴ്ന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ, പിറ്റേദിവസം ഉച്ചയോടെയാണ് പ്രത്യേക ഡൈവിംഗ് ഉപകരണങ്ങളും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ച് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഒൻപത് മക്കളുള്ള കുടുംബത്തിലെ അംഗമായ എഫ്രേമിനെ ബന്ധുക്കളും സുഹൃത്തുക്കളും ന്ധഹീറോ’ എന്നാണ് ഇപ്പോൾ പ്രിയപ്പെട്ടവർ വിശേഷിപ്പിക്കുന്നത്.

Tags : Deepika DeepikaNewspaper BreakingNews old boy drowned save his sister

Recent News

Corehub Up