x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജം വാ​ർ​ഷി​ക സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് ര​ണ്ടി​ന്

ഷി​ബി പോ​ൾ
Published: July 22, 2026 03:42 PM IST | Updated: July 22, 2026 03:42 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ 2026-ലെ ​വാ​ർ​ഷി​ക സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ഗാ​സി​യാ​ബാ​ദി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ദി​രാ​പു​രം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ ന​ട​ക്കും.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് സ​മ്മേ​ള​ന​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും.

അ​ധ്യാ​പി​ക​യും ടികെ​എം കോ​ളേ​ജ് കൊ​ല്ലം പ്ര​ഫ​സ​റു​മാ​യ ഡോ. ​ടീ​ന ലി​സ ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ്ര​ത്യേ​ക ക്ലാ​സും ന​യി​ക്കും.ഡ​ൽ​ഹി​ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ ഡോ. ​സൂ​സ​ൻ ഏ​ലി​യാ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ. ബി​ജു ഡാ​നി​യേ​ൽ, ഫാ. ബി​നീ​ഷ് ബാ​ബു, ഫാ. ജാ​ക്സ​ൺ ജോ​ൺ, പ്ര​സ്ഥാ​ന​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. യാ​ക്കോ​ബ് ബേ​ബി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സി ഫി​ലി​പ്പ്, ട്ര​സ്റ്റി ബീ​ന ബി​ജു, ജോ​യിന്‍റ് സെ​ക്ര​ട്ട​റി ആ​ശ മ​റി​യം റോ​യ്, ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന-​ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജം അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : DelhiDiocese MarthaMariamVanithaSamajam AnnualConference

Recent News

Corehub Up