x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം സ​മ്മ​ർ ക്യാ​മ്പ് വേ​ന​ൽ പ​റ​വ​ക​ൾ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു

അനിൽ സി.ഇടിക്കുള
Published: August 8, 2026 03:53 PM IST | Updated: August 8, 2026 03:53 PM IST

പരിപാടിയിൽ നിന്ന്

അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച സ​മ്മ​ർ ക്യാ​മ്പ് വേ​ന​ൽ പ​റ​വ​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ചു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് എ.എം. അ​ൻ​സാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങ് സ​മാ​ജം കോ​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി. ​യേ​ശു​ശീ​ല​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ടി. റ​ഫീ​ക്, സ​ലിം ചി​റ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ പെ​രു​മ്പാ​വൂ​ർ, ഗോ​പ​കു​മാ​ർ, അ​നു​പാ ബാ​ന​ർ​ജി, ക​വി​ത വി​നോ​ദ്, നൗ​ഷാ​ദ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

K-Rail Survey

ക്യാ​മ്പ് ഡ​യ​റ​ക്ട​ർ അ​സ്ന​ത്ത് മ​ൻ​സൂ​ർ ക്യാ​മ്പി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി പി. ​ടി. റ​ഫീ​ക്കിന്‍റെ സം​വി​ധാ​ന​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്കി​റ്റും മ​റ്റ് സ്റ്റേ​ജ് പ​രി​പാ​ടി​ക​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് മൊ​മെ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.

അ​നു​രാ​ഗ് മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ടീം ​പേ​ൾ​സ് ക​ര​സ്ഥ​മാ​ക്കി. പ​രി​പാ​ടി​ക​ൾ​ക്ക് അ​നീ​ഷ് ബാ​സി, ഹ​രു​ൺ, സി​റാ​ജ്, ആ​മി​ർ, റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : AbuDhabi MalayaliSamajam SummerCamp Venal Paravakal

Recent News

Corehub Up