x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: കേ​ളി

വെബ്ഡെസ്ക്
Published: September 24, 2026 01:54 AM IST | Updated: September 24, 2026 01:54 AM IST

റി​യാ​ദ്: ലോ​ക​ത്താ​കെ​യു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കേ​ൾ​ക്കാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും കേ​ര​ള​ത്തിന്‍റെ​ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ്ര​വാ​സി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കാ​നും രൂ​പം ന​ൽ​കി​യ ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലോ​ക കേ​ര​ള​സ​ഭ തു​ട​രി​ല്ലെ​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​റാം പ​തി​പ്പി​നാ​യി സ​ർ​ക്കാ​ർ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഭ​ര​ണ​ച്ചെ​ല​വി​നും നോ​ർ​ക്ക വ​ഴി ന​ട​ത്തു​ന്ന ബി​സി​ന​സ് ലീ​ഡ​ർ​ഷി​പ്പ് മീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്കു​മാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് അ​വ​ത​രി​പ്പി​ക്കാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും അ​വ​സ​രം ഒ​രു​ക്കി​യ വേ​ദി​യാ​യി​രു​ന്നു ലോ​ക കേ​ര​ള​സ​ഭ. പ്ര​വാ​സി സ​മൂ​ഹ​ത്തെ വെ​റും പ​ണ​മ​യ​ക്കു​ന്ന വി​ഭാ​ഗ​മാ​യി കാ​ണാ​തെ കേ​ര​ള​ത്തി​ന്റെ വി​ക​സ​ന പ​ങ്കാ​ളി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​വി​ധാ​നം രൂ​പ​പ്പെ​ട്ട​ത്.

ലോ​ക കേ​ര​ള​സ​ഭ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി രൂ​പം​കൊ​ണ്ട​തും പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട​തു​മാ​യ നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ണ്ട്. നോ​ർ​ക്ക കെ​യ​ർ, നോ​ർ​ക്ക കെ​യ​ർ പ്ല​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഇ​തി​ന് പ്ര​ധാ​ന ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഈ ​പ​ദ്ധ​തി​ക​ൾ വ​ലി​യ സ​ഹാ​യ​മാ​ണ് ന​ൽ​കി​യ​ത്. അ​ടി​യ​ന്ത​ര ചി​കി​ത്സാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന ഘ​ട്ട​ങ്ങ​ളി​ലും നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും അ​വ ന​യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ക്കി മാ​റ്റാ​നും ലോ​ക കേ​ര​ള​സ​ഭ വ​ഹി​ച്ച പ​ങ്കി​ന്റെ പ്രാ​ധാ​ന്യം ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു.

 

ലോ​ക കേ​ര​ള​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​ന് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് കൂ​ടു​ത​ൽ സു​താ​ര്യ​വും ഫ​ല​പ്ര​ദ​വു​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. പ്ര​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​നു​ള്ള വേ​ദി ഇ​ല്ലാ​താ​ക്കു​ക​യ​ല്ല പ​രി​ഹാ​രം. ലോ​ക കേ​ര​ള​സ​ഭ​യെ രാ​ഷ്ട്രീ​യ ക​ണ്ണി​ലൂ​ടെ മാ​ത്രം കാ​ണാ​തെ കേ​ര​ള​ത്തി​ന്റെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക വ​ള​ർ​ച്ച​യി​ൽ പ്ര​വാ​സി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മീ​പി​ക്ക​ണം.

പ്ര​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കേ​ൾ​ക്കു​ക​യും അ​വ ന​യ​രൂ​പീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ലോ​ക കേ​ര​ള​സ​ഭ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ത്വ​വും പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ തു​ട​ര​ണ​മെ​ന്നും കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ടേ​റി​യ​റ്റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Deepika DeepikaNewspaper BreakingNews decision to wind up Loka Kerala Sabha

Recent News

Corehub Up