x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ ഏ​ക​ദി​ന സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 27ന്

ഷിബി പോൾ
Published: September 24, 2026 01:58 AM IST | Updated: September 24, 2026 01:58 AM IST

ഏ​ക​ദി​ന സ​മ്മേ​ള​നം

ന്യൂ​ഡ​ൽ​ഹി: അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ (MOCPA) ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 27 ഞാ​യ​റാ​ഴ്ച സ​രി​ത വി​ഹാ​ർ സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 3 വ​രെ​യാ​ണ് സ​മ്മേ​ള​നം.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. ഫാ. ​തോ​മ​സ് ജോ​ൺ മാ​വേ​ലി​ൽ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി പ​ങ്കെ​ടു​ക്കും.

“ശ്ര​ദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ൾ​ക്ക് അ​തീ​ത​നാ​യ ദൈ​വം” എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യം.

പ്രാ​ർ​ഥന, ആ​ത്മീ​യ ചി​ന്ത, കൂ​ട്ടാ​യ്മ, ആ​ത്മീ​യ ന​വീ​ക​ര​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള വ്യ​തി​ച​ല​ന​ങ്ങ​ളും ശ്ര​ദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ളും നി​റ​ഞ്ഞ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ദൈ​വ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ആ​ത്മീ​യ ജീ​വി​ത​ത്തി​ൽ ന​വീ​ക​ര​ണം നേ​ടാ​നും സ​മ്മേ​ള​നം അ​വ​സ​ര​മൊ​രു​ക്കും. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ പ്ര​യ​ർ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​ഖി​ല മ​ല​ങ്ക​ര പ്ര​യ​ർ ഗ്രൂ​പ്പ് അ​സോ​സി​യേ​ഷ​ൻ (MOCPA) ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ് അ​റി​യി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Prayer Group Association One-Day Conference

Recent News

Corehub Up