x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ൾ​ക്ക് കാ​ലാ​നു​സൃ​ത​മാ​യ തു​ട​ർ​ച്ച അ​നി​വാ​ര്യം: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

വെബ്ഡെസ്ക്
Published: September 24, 2026 02:02 AM IST | Updated: September 24, 2026 02:02 AM IST

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

മ​നാ​മ: ശ്രീ​നാ​രാ​യ​ണ ഗു​രു മു​ന്നോ​ട്ടു​വെ​ച്ച ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ൾ​ക്ക് കാ​ലാ​നു​സൃ​ത​മാ​യ തു​ട​ർ​ച്ച​ക​ൾ ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം. ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ സം​ഘ​ടി​പ്പി​ച്ച ‘ഗു​രു ഓ​ർ​മ​ക​ൾ’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ശ​യ​ങ്ങ​ളെ കേ​വ​ലം ച​രി​ത്ര​സ്മ​ര​ണ​ക​ളി​ൽ ഒ​തു​ക്കാ​തെ, സ​മ​കാ​ലി​ക സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​ക​ണം. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ജാ​തീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ അ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ അ​റി​വ്, വി​ദ്യാ​ഭ്യാ​സം, സം​ഘ​ട​ന, സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു ന​വോ​ത്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​നു​ഷ്യ​നെ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഗു​രു​ദ​ർ​ശ​നം പു​തി​യ ത​ല​മു​റ​യു​ടെ ചി​ന്ത​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ക്കു​മ്പോ​ഴാ​ണ് ന​വോ​ത്ഥാ​ന​ത്തി​ന്റെ തു​ട​ർ​ച്ച യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​നു​ഷ്യ​സ​മ​ത്വം, വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക നീ​തി, സ​ഹോ​ദ​ര്യം, മ​ത​സൗ​ഹാ​ർ​ദം എ​ന്നീ മൂ​ല്യ​ങ്ങ​ൾ​ക്ക് ഇ​ന്നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു. ഗു​രു​വി​നെ ഓ​ർ​മി​ക്കു​ന്ന​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളെ സ്വ​ന്തം ജീ​വി​ത​ത്തി​ലും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫ സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് ഫ​സ​ൽ റ​ഹ്മാ​ൻ സ്വാ​ഗ​ത​വും മ​നാ​മ സോ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​ക്കീം ന​ന്ദി​യും പ​റ​ഞ്ഞു. അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി, മൊ​യ്തു തി​രു​വ​ള്ളൂ​ർ, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, അ​മീ​ൻ ആ​റാ​ട്ടു​പു​ഴ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Deepika DeepikaNewspaper BreakingNews Renaissance ideals require continuity

Recent News

Corehub Up