Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliSamajam

Middle East and Gulf

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ "പൊ​ന്നോ​ണം 2026' വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. സ​മാ​ജം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ഏ​ക​ദേ​ശം 4000-ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ​സ​ദ്യ​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ​ത്. കേ​ര​ള ഫി​ഷ​റീ​സ് മ​ന്ത്രി വി.​ഇ. അ​ബ്ദു​ൽ ഗ​ഫൂ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മാ​ജം ര​ക്ഷാ​ധി​കാ​രി​യും ജ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റു​മാ​യ ഗ​ണേ​ഷ് ബാ​ബു ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് എ.​എം. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. റ​ഫീ​ഖ്, ട്ര​ഷ​റ​ർ അ​നീ​ഷ് മോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​ർ പെ​രു​മ്പാ​വൂ​ർ, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു​പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up